ബാലുശ്ശേരിയില്‍ ത്രിവേണി സ്റ്റോറിൽ കവര്‍ച്ച; ഒന്നരലക്ഷത്തോളം രൂപ നഷ്‌ടമായി

By Web TeamFirst Published Sep 2, 2020, 10:52 PM IST
Highlights

സ്റ്റോറിലെ കാര്യങ്ങൾ കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്

കോഴിക്കോട്: ബാലുശ്ശേരിയിലെ ത്രിവേണി സ്റ്റോറിൽ ഒന്നരലക്ഷത്തോളം രൂപയുടെ കവര്‍ച്ച. അവധിദിനങ്ങൾ കഴിഞ്ഞതോടെയാണ് മോഷണം നടന്ന കാര്യം പുറത്തറിഞ്ഞത്. ബാലുശ്ശേരി ഹൈസ്കൂൾ റോഡിലുള്ള ത്രിവേണി സ്റ്റോറിലാണ് മോഷണം നടന്നത്. 

ഷട്ടറിന്‍റെ പൂട്ട് പൊളിച്ചാണ് കവർച്ച. മാനേജറുടെ മുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന 1,45,000 രൂപയാണ് നഷ്ടമായത്. മൂന്ന് ദിവസത്തെ കളക്ഷൻ തുകയാണ് ഇത്. ബാങ്ക് അവധി ആയതിനാൽ ഓണ നാളുകളിലെ കളക്ഷൻ സ്റ്റോറിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.

സ്റ്റോറിലെ കാര്യങ്ങൾ കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ബാലുശ്ശേരി സിഐ ജീവന്‍ജോര്‍ജ്, എസ്ഐമാരായ കെ.പ്രജീഷ്, എം.മധു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചു. വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു. ഡോഗ് സ്കോഡും പരിശോധന നടത്തി.

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപികയുടെ മര്‍ദ്ദനം

വയനാട്ടില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ യുവാക്കളെ മര്‍ദിച്ചെന്ന് പരാതി; നിഷേധിച്ച് പൊലീസ്

click me!