സന്ദീപ് നായരുപയോഗിച്ച ബെൻസ് കാർ പൂനെ മലയാളിയുടേത്; വാങ്ങിയത് ഒഎല്‍എക്സ് വഴി

Published : Jul 14, 2020, 06:32 AM IST
സന്ദീപ് നായരുപയോഗിച്ച ബെൻസ്  കാർ പൂനെ മലയാളിയുടേത്;  വാങ്ങിയത് ഒഎല്‍എക്സ് വഴി

Synopsis

പൂനെയിൽ റസ്റ്റോറന്റ് നടത്തുന്ന ഉസ്മാന് സ്വർണ്ണക്കടത്തുകാരുമായി ബന്ധമുള്ളതായി നാട്ടുകാർക്ക് അറിവില്ല.

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുപയോഗിച്ച ബെൻസ് കാർ പൂനെ മലയാളിയുടെ പേരിലുള്ളത്. തനിക്ക് സന്ദീപുമായി ബന്ധമില്ലെന്നും വില്പനയക്കായി വെബ് സൈറ്റിൽ പരസ്യം നൽകിയപ്പോൾ സന്ദീപ് വാങ്ങിയതാണെന്നും പൂനെയിൽ റസ്റ്റോറന്റ് നടത്തുന്ന ഉസ്മാൻ കാരാടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത സന്ദീപ് നായാരുടെ കാറിന്റെ ഉടമസ്ഥത ആര്‍ടിഒ രേഖകൾ പ്രകാരം പൂനെയിലെ ഉസ്തമാൻ കാരാടനാണ്. ഇതെക്കുറിച്ചറിയാൻ ഉസ്മാനെ ബന്ധപ്പെട്ടപ്പോഴാണ് കാർ താഴ ഒഎല്‍എക്സിൽ പരസ്യം ചെയത് സന്ദിപിന് വിറ്റതാണെന്ന് വെളിപ്പെടുത്തിയത്.

 എന്‍ഒസി നൽകിയിരുന്നുവെങ്കിലും സന്ദീപ് ഉടസ്ഥത മാറ്റാതിരുന്നത് മനപൂർവ്വമാണെന്ന് വേണം കരുതാൻ. പൂനെയിൽ റസ്റ്റോറന്റ് നടത്തുന്ന ഉസ്മാന് സ്വർണ്ണക്കടത്തുകാരുമായി ബന്ധമുള്ളതായി നാട്ടുകാർക്കറിവില്ല. സെക്കന്റഹാന്റ് കാറുകൾ ഇടയ്ക്കിടെ നാട്ടിൽ കൊണ്ട് വന്ന് ഇയാൾ വില്പന നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സന്ദീപുമായി നേരിട്ട് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉസ്മാൻ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ