കണ്ണൂരില്‍ ചന്ദന മോഷ്ടാക്കൾ പിടിയിൽ, പൊലീസ് ക്യാമ്പിലെ ചന്ദന മരങ്ങളും മോഷ്ടിച്ചത് ഇവരെന്ന് സംശയം

Published : Sep 29, 2023, 03:59 PM IST
കണ്ണൂരില്‍ ചന്ദന മോഷ്ടാക്കൾ പിടിയിൽ, പൊലീസ് ക്യാമ്പിലെ ചന്ദന മരങ്ങളും മോഷ്ടിച്ചത് ഇവരെന്ന് സംശയം

Synopsis

പകല്‍ സമയത്ത് ചന്ദന മരങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ നോക്കിവെയ്ക്കും. എന്നിട്ട് രാത്രി പോയി മുറിക്കുകയാണ് അവരുടെ പതിവെന്ന് പൊലീസ്

കണ്ണൂര്‍: ചന്ദന മോഷണ സംഘത്തിലെ രണ്ട് പേർ കണ്ണൂരിലെ ചക്കരക്കല്ലിൽ അറസ്റ്റിൽ. ഇരുവേലിയിൽ നിന്ന് ചന്ദനം മോഷ്ടിച്ച സംഘത്തിലുളളവരാണ് പിടിയിലായത്. മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദനമരം മോഷ്ടിച്ചതും ഇവരാണെന്നാണ് പൊലീസിന്‍റെ സംശയം.

ഇരുവേലിയിലെ വീട്ടുവളപ്പിലെ രണ്ട് ചന്ദനമരങ്ങൾ ഈ മാസം പതിനഞ്ചിന് മുറിച്ച് കടത്തിയിരുന്നു. ഈ കേസിലാണ് ശിവപുരം സ്വദേശികളായ ലിജിലും ശ്രുതിനും പിടിയിലായത്. ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് അറസ്റ്റ്. നാലംഗ സംഘമാണ് മോഷ്ടിക്കാനെത്തിയത്. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

പകല്‍ സമയത്ത് ചന്ദന മരങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ നോക്കിവെയ്ക്കും. എന്നിട്ട് രാത്രി പോയി മുറിക്കുകയാണ് അവരുടെ പതിവെന്ന് പൊലീസ് പറയുന്നു. ജില്ലയിൽ ചന്ദന മോഷണങ്ങൾ ഈയിടെ പതിവാണ്. എപ്പോഴും പൊലീസ് കാവലുളള മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദന മരങ്ങൾ വരെ മോഷണം പോയി. അതിന് പിന്നിലും ഈ സംഘമെന്നാണ് പൊലീസിന്‍റെ സംശയം. 

കഴിഞ്ഞ മാർച്ചിലും ഈ മാസം പതിമൂന്നിനുമാണ് റൂറൽ എസ്പി ഓഫീസ് കൂടിയുളള സ്ഥലത്തെ ചന്ദന മരങ്ങൾ മോഷ്ടിക്കപ്പെട്ടത്. ഇപ്പോൾ പിടിയിലായവരുടെ ടവർ ലൊക്കേഷൻ ആ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ് പ്രദേശത്തായിരുന്നു. എന്നാൽ ഇവർ കുറ്റം സമ്മതിച്ചിട്ടില്ല. കൊമ്പുകൾ കയറിട്ട് കെട്ടി മരം വീഴാത്ത രീതിയിൽ മുറിച്ചാണ് ഇവർ കടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.

സ്വർണ്ണവുമായി റെജീന, കൈപ്പറ്റാൻ 2 പേർ, തട്ടിക്കൊണ്ടുപോകാൻ 3 പേർ; നെടുമ്പാശേരി വിമാനത്താവളത്തിൽ കൂട്ട അറസ്റ്റ്

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്