കൊ​വി​ഡ് രോ​ഗി​യെ കൊലപ്പെടുത്തി മോഷണം; ആശുപത്രി ജീവനക്കാരി അറസ്റ്റിൽ

Web Desk   | Asianet News
Published : Jun 16, 2021, 09:11 PM ISTUpdated : Jun 16, 2021, 09:14 PM IST
കൊ​വി​ഡ് രോ​ഗി​യെ കൊലപ്പെടുത്തി മോഷണം; ആശുപത്രി ജീവനക്കാരി അറസ്റ്റിൽ

Synopsis

മെ​യ് 24നാ​ണ് സു​നി​ത​യെ വാ​ർ​ഡി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. ജൂ​ൺ എ​ട്ടി​ന് എ​ട്ടാം നി​ല​യി​ലെ എ​മ​ർ​ജ​ൻ​സി ബോ​ക്സ് റൂ​മി​ൽ നി​ന്ന് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 

ചെ​ന്നൈ: ചെ​ന്നൈ രാ​ജീ​വ്ഗാ​ന്ധി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കൊ​വി​ഡ് രോ​ഗി​യെ കൊലപ്പെടുത്തിയ കേസിൽ പ്ര​തി അ​റ​സ്റ്റി​ൽ. ആ​ശു​പ​ത്രി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രി​യാ​യ തി​രു​വൊ​ട്ടി​യൂ​ർ സ്വ​ദേ​ശി ര​തി​ദേ​വി(40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​സ്റ്റ് താം​ബ​രം സ്വ​ദേ​ശി സു​നി​ത(41) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

മേ​യ് 24നാ​ണ് സു​നി​ത​യെ വാ​ർ​ഡി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. ജൂ​ൺ എ​ട്ടി​ന് എ​ട്ടാം നി​ല​യി​ലെ എ​മ​ർ​ജ​ൻ​സി ബോ​ക്സ് റൂ​മി​ൽ നി​ന്ന് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നും തെ​ളി​ഞ്ഞു. സു​നി​ത​യെ ര​തി​ദേ​വി വീ​ൽ​ചെ​യ​റി​ൽ കൊ​ണ്ടു​പോ​യി​രു​ന്നു​വെ​ന്ന് നേ​ര​ത്തെ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ൽ ന​ട​ത്തു​ക​യും ര​തി​ദേ​വി കു​റ്റം സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നു. സു​നി​ത​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ര​തി​ദേ​വി ഇ​വ​രു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ലെ എ​ട്ടാം നി​ല​യി​ൽ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്