എസ്.സി- എസ്.ടി ഫണ്ട് തട്ടിപ്പ്: ലാപ്ടോപ്പും മൊബൈലും ദില്ലിയിൽ വിറ്റു, രാഹുലിനെ തെളിവെടുപ്പിന് കൊണ്ടുപോകും

By Web TeamFirst Published Jul 13, 2021, 12:03 AM IST
Highlights

പട്ടിക ജാതി പട്ടിക വർഗ വിദ്യാർത്ഥികളുടെ ക്ഷേമഫണ്ട് തട്ടിയെടുത്ത ക്ലർക്ക് രാഹുൽ തട്ടിപ്പിന് ഉപയോഗിച്ച ലാപ് ടോപ്പും മൊബൈലും ദില്ലിയിൽ വിറ്റതായി പൊലീസ്. 

തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വർഗ വിദ്യാർത്ഥികളുടെ ക്ഷേമഫണ്ട് തട്ടിയെടുത്ത ക്ലർക്ക് രാഹുൽ തട്ടിപ്പിന് ഉപയോഗിച്ച ലാപ് ടോപ്പും മൊബൈലും ദില്ലിയിൽ വിറ്റതായി പൊലീസ്. തെളിവെടുപ്പിനായി രാഹുലിനെ നാളെ ദില്ലിയിലേക്ക് കൊണ്ടുപോകും. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പൊലീസ്.

എസ്.സി-എസ്ടി വിദ്യാർത്ഥികള്‍ക്കുള്ള ഫണ്ട് തട്ടിയെടുത്ത കേസിൽ ക്ലർക്ക് രാഹുലിനെ ഈ മാസം 22വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതിയായ ശേഷം ഭാര്യയുമായി ദില്ലയിലെത്തിയ രാുഹുൽ തട്ടിപ്പിന് ഉപയോഗിച്ച ലാപ്പും മൊബൈൽ ഫോണും വിറ്റതായി ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോള്‍ പൊലീസ് കോടതിയെ അറിയിച്ചു. 

ദില്ലിയിൽ കൊണ്ടുപോയി തെളിവെടുക്കാൻ 10 ദിവസം കൂടി കസ്റ്റഡയിൽ വേണമെന്ന പൊലീസിന്റെ ആവശ്യവും വിജിലൻസ് കോടതി അംഗീകരിച്ചു. പാവപ്പെട്ട കുട്ടികള്‍ക്കുള്ള ഫണ്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് രാഹുൽ മാറ്റുകയായിരുന്നു. അപേക്ഷകൻറെ ബാങ്ക് അക്കൗണ്ടിന് പകരം മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റുന്നതിനായി രാഹുൽ ഉപയോഗിച്ചിരുന്നു സ്വന്തം ലാപ്ടോപ്പും മൊബൈൽ ഫോണുമായിരുന്നു. 

ഇതേവരെ 16 അക്കൗണ്ടുകള്‍ പിശോധിച്ചതായി പൊലീസ് പറയുന്നു. 75 ലക്ഷം രൂപയാണ് പൊലീസ് കണ്ടെത്തിയത്. അതേസമയം തട്ടിപ്പിൻറെ വ്യാപ്തി കൂടുമെന്നാണ് പൊലീസ് പറയുന്നു. നിലവിൽ എസ്.സി-എസ്ടി വികസന കോർപ്പറേഷൻ നടത്തിയ ഓഡിറ്റിൽ 90 ലക്ഷത്തിൽ കൂടുതൽ പണ്ട് തിരിമറി നടന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. 

ഓഡിറ്റ് റിപ്പോർട്ടിനായി പൊലീസ് വകുപ്പിനെ സമീപിക്കും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണയുടെ അക്കൗണ്ടിലേക്കും പണമെത്തിയെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. പക്ഷെ അന്വേഷത്തിൽ ഇതേവരെ പ്രതിൻറെ അക്കൗണ്ടിലേക്ക് പണം വന്നതിനെകുറിച്ചറിയില്ലെന്നാണ് പൊലീസ് പറയുന്നത്. 

തട്ടിപ്പിലെ മറ്റൊരു പ്രതിയും ഡിവൈഎഫ്ഐ പ്രവർത്തനുമായി രാഹുൽ പ്രതിനുള്‍പ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് പാർട്ടിക്ക് നേരത്തെ പരാതി നൽകിയിരുന്നുവെന്നാണ് വിവരം. എസ്സി പ്രമോട്ടറായി താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. രാഹുലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറയുന്നു.

click me!