POCSO Case : കോഴിക്കോട്ട് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ, കിട്ടിയത് മൂന്ന് പരാതികൾ

Published : May 13, 2022, 11:08 AM ISTUpdated : May 13, 2022, 11:09 AM IST
POCSO Case : കോഴിക്കോട്ട് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ, കിട്ടിയത് മൂന്ന് പരാതികൾ

Synopsis

വുഷു പരിശീലകനായ ഇയാൾ പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾക്കെതിരെ മൂന്ന് പരാതികളാണ് കിട്ടിയത്.

കോഴിക്കോട്: പോക്സോ കേസിൽ (POCSO Case Kozhikkode)അധ്യാപകൻ (School Teacher) അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശിയും കോഴിക്കോട് സ്കൂൾ അധ്യാപകനുമാണ് പ്രതി. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്റ് ചെയ്തു. ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വുഷു പരിശീലകനായ ഇയാൾ പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾക്കെതിരെ മൂന്ന് പരാതികളാണ് കിട്ടിയത്.

ഗുരുവായൂരിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച, മൂന്ന് കിലോ സ്വർണ്ണവും പണവും കവർന്നു, സിസിടിവി ദൃശ്യങ്ങൾ

കുടുംബക്ഷേത്രത്തിലെ തർക്കത്തിനിടെ കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു 

ചേര്‍ത്തല: കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയുണ്ടായ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍  കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് വട്ടക്കര തുണ്ടിയില്‍ നിവര്‍ത്ത് കുമാരി(53) ആണ് മരിച്ചത്. എഴുപുന്നയില്‍ താമസിച്ചിരുന്ന ഇവര്‍ അടുത്തിടെയാണ് കടക്കരപ്പള്ളിയിലേക്ക് താമസം മാറ്റിയത്. പത്ത് നാൾ മുമ്പാണ് ഇവർക്ക് പരിക്കേറ്റത്. 

കസേരകൊണ്ട് നെറ്റിക്കു മുറിവേറ്റ ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലേക്കു മടങ്ങിയിരുന്നു. ഇതിനു ശേഷം മൂന്നു തവണ ആശുപത്രിയിലെത്തിയിരുന്നെന്നും സ്‌കാനിങ് നടത്തിയപ്പോള്‍ തലക്കു കുഴപ്പമില്ലെന്നുള്ള വിവരമാണ് ആശുപത്രിയില്‍ നിന്നും പൊലീസിന് ലഭിച്ചിരിക്കുന്നത്. 11ന് ഉച്ചയോടെയാണ് അസ്വസ്ഥത തുടങ്ങിയത്. പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു.

മൂന്നാർ മുതിരപ്പുഴയാറിൽ അജ്ഞാത മൃതദേഹം; മരിച്ചത് 45 വയസ് തോന്നിക്കുന്ന പുരുഷൻ

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോര്‍ട്ടം നടത്തി മരണകാരണം അറിഞ്ഞ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടണക്കാട് പൊലീസ് അറിയിച്ചു. മക്കള്‍: മനോജ്,മീര. മരുമകള്‍:അശ്വതി. സംസ്‌കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം