പഴയ മൂന്നാർ ഡി.റ്റി.പി.സി ഓഫിസിനു പിറകുവശത്തെ പുഴയോരത്ത് തങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓഫിസിലെ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.
മൂന്നാർ: മൂന്നാർ മുതിരപ്പുഴയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ മൂന്നാർ ഡി.റ്റി.പി.സി ഓഫിസിനു സമീപമാണ് മൃതദേഹം കണ്ടത്.
45 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പഴയ മൂന്നാർ ഡി.റ്റി.പി.സി ഓഫിസിനു പിറകുവശത്തെ പുഴയോരത്ത് തങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓഫിസിലെ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.
കോട്ടയത്തും അഞ്ജാത മൃതദേഹം...
കോട്ടയം മറിയപ്പള്ളിയിൽ എം.സി റോഡരികിലെ ആളൊഴിഞ്ഞ പുരയിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.
പ്രദേശത്തു നിന്ന് അതിരൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്നു നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ചിങ്ങവനം പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ എന്നാണ് നിഗമനം.