
കാസർകോട്: കാസർകോട് എൽപി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 10 വർഷം കഠിന തടവ്. മധൂർ പഞ്ചായത്തിലെ സ്കൂൾ അധ്യാപകൻ ബാലമുരളിയെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. എൽ പി വിഭാഗത്തിലെ ആറ് വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയതിന് 10 വർഷവും മറ്റൊരു വകുപ്പിൽ അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷമായിരിക്കും തടവ്. ശിക്ഷയ്ക്ക് പുറമേ 35,000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. 2012 - 2013 അധ്യായന വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam