വഴക്കും മർദ്ദനവും പതിവ്, മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി രണ്ടാം ഭാര്യ, അസമിലെത്തി അറസ്റ്റ്

Published : Oct 15, 2024, 12:01 PM ISTUpdated : Oct 15, 2024, 12:03 PM IST
വഴക്കും മർദ്ദനവും പതിവ്, മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി രണ്ടാം ഭാര്യ, അസമിലെത്തി അറസ്റ്റ്

Synopsis

ഭർത്താവിനെ കൊന്ന് അസമിലേക്ക് മുങ്ങി യുവതി. വീട്ടിലേക്ക് പോകാതെ ബംഗ്ലാദേശ് അതിർത്തിയിലെ ഇഷ്ടിക കളത്തിൽ ജോലി ചെയ്തിരുന്ന യുവതിയെ അസമിലെത്തി അറസ്റ്റ് ചെയ്ത് കേരള പൊലീസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ അസമിൽ നിന്ന് അറസ്റ്റ് ചെയ്ത് കേരള പൊലീസ്. മുടവൂർ തവള കവലയിൽ അസം സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ചയാണ് അഴുകിയ നിലയിൽ അസം സ്വദേശി ബാബുൽ ഹുസൈന്റെ മൃതദേഹം വീടിൻറെ ടെറസിന് മുകളിൽ കണ്ടെത്തിയത്. 

കൊലപാതകമെന്ന് പൊലീസിന് സംശയം ഉണ്ടായിരുന്ന കേസിൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കഴുത്തറുത്തതാണ് മരണ കാരണമെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ബാബുലിൻ്റെ ഭാര്യയെ കാണാതായത് പൊലീസിന്റെ സംശയങ്ങൾ വർധിപ്പിച്ചു. തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ ഉൾപ്പെടെ ട്രാക്ക് ചെയ്ത പൊലീസ് അസമിലെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ബാബുൽ ഹുസൈനെ കൊലപ്പെടുത്തിയതാണെന്ന് സെയ്ത ഖത്തൂൻ മൊഴി നൽകിയിട്ടുണ്ട്.

സ്ഥിരമായി വഴക്കുണ്ടാക്കുന്നതും മർദ്ദിക്കുന്നതും സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്നാണ് യുവതി പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ആലുവയിലെത്തി ട്രെയിൻ മാർഗമാണ് അസമിലേക്ക് കടന്നതെന്നും ഇവർ വിശദമാക്കി. ആസമിൽ എത്തിയ യുവതി വീട്ടിൽ പോകാതെ ബംഗ്ലാദേശ് അതിർത്തിയിലുള്ള ഇഷ്ടിക കളത്തിൽ ജോലി ചെയ്തു വരികെയാണ് പൊലീസ് പിടിയിലായത്. 

സംഭവ സ്ഥലത്തെത്തിച്ച് യുവതിയുമായി പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തി. കൊലയ്ക്കുപയോഗിച്ച കത്തിയും കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബാബുലിൻ്റെ രണ്ടാം ഭാര്യയാണ് സെയ്ദ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ