
വര്‍ക്കല: ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ എട്ട് പേര്‍ റെയ്ഡില്‍ കുടുങ്ങി. വര്‍ക്കല കുരയ്ക്കണ്ണിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന യെല്ലോ ഹോം സ്റ്റേയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. ഫോണിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹോം സ്റ്റേയിലെത്തിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്.
സംഘത്തിലെ അംഗങ്ങളും ഇടപാടുകാരും അടക്കമാണ് പിടിയിലായത്. മൂന്ന് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. പെരുമ്പുഴ രാജുവിലാസത്തില്‍ രാജി, മകള്‍ ദീപ, വെണ്‍കുളം കളിക്കൂട്ടംവിളയില്‍ ബിന്ദു, കിളിമാനൂര്‍ പുളിമാത്ത് താളിക്കുഴി എസ്ബി ഭവന്‍ ജിഷ്ണു, പാങ്ങോട് കല്ലറ സായൂജ്യ ഭവനില്‍ സാജു, കുരയ്ക്കണ്ണി പറമ്പുവിളയില്‍ നിഷാദ്, ഇടവ പുന്നകുളം ഫാത്തിമ മന്‍സിലില്‍ സുധീര്‍, കുരയ്ക്കണ്ണി ഗായത്രി നിവാസില്‍ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.
പരവൂര്‍ സ്വദേശി ഗിരീഷും ബിന്ദുവും ചേര്‍ന്നാണ് ഇടപാട് നടത്തിയിരുന്നത്. ഇടപാടുകള്‍ക്ക് 2000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗിരീഷ് ഒളിവില്‍ പോയതായാണ് വിവരം. സംഘത്തിന്‍റെപക്കല്‍ നിന്ന് രണ്ട് ബൈക്ക്, ഒരു കാര്‍, 30000 രൂപ, 7 ഫോണുകള്‍ പിടിച്ചെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam