കൊച്ചിയിൽ ക്രൂര ബലാത്സംഗത്തിനിരയായ യുവതിയെ പ്രതി പിറകെ നടന്ന് ഭീഷണിപ്പെടുത്തുന്നു, ആക്രമിക്കുന്നു, പരാതി

Published : Sep 11, 2022, 12:11 AM IST
കൊച്ചിയിൽ ക്രൂര ബലാത്സംഗത്തിനിരയായ യുവതിയെ പ്രതി പിറകെ നടന്ന് ഭീഷണിപ്പെടുത്തുന്നു, ആക്രമിക്കുന്നു, പരാതി

Synopsis

അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായ കൊച്ചിയിലെ 30കാരിക്കെതിരെ പ്രതി വീണ്ടും ഭീഷണി മുഴക്കുന്നതായി പരാതി

കൊച്ചി: അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായ കൊച്ചിയിലെ 30 -കാരിക്കെതിരെ പ്രതി വീണ്ടും ഭീഷണി മുഴക്കുന്നതായി പരാതി. യുവതി മരട് പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ യുവതിയുടെ പരാതിയെ തുടർന്ന് ബലാത്സംഗ കേസിൽ കേസിൽ അറസ്റ്റിലായ പ്രതി 25 -കാരൻ, ഇതോടെ വഭഭീഷണി മുഴക്കാൻ തുടങ്ങി.  സ്ഥിരമായി അപമാനിക്കാൻ ശ്രമിക്കുന്നു. അങ്ങനെ ആകെ പ്രശ്നങ്ങൾ തുടർക്കഥയായി.

ഇതോടെയാണ്  പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുവതി മരട് പൊലീസിനെ സമീപിച്ചിരിക്കുന്നത്.  കണയന്നൂര്‍ സ്വദേശിയായ30 - കാരിയാണ് താനും മക്കളും പ്രതിയില്‍ നിന്നും നിരന്തരം ഭീഷണി നേരിടുന്നുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. അങ്കമാലി സ്വദേശി മാക്സ് വെല്‍ ടോം എന്ന 25 -കാരനെതിരെ ആണ് യുവതിയുടെ പരാതി. 

ബലാത്സംഗ കേസിനും അറസ്റ്റിനും ശേഷം തുടരുന്ന അതിക്രമത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെയാണ്. ഭര്‍ത്താവിന്‍റെ സുഹൃത്തായ മാക്സ് വെല്‍ ടോം തെറ്റിദ്ധരിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് നഗ്ന ചിത്രങ്ങള്‍ മൊബൈൽ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. നെടുമ്പാശ്ശേരി പൊലീസില്‍ പരാതി പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മാക്സ് വെല്‍ ടോമിനെ ബലാത്സംഗ കേസില്‍പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

Read more: കോണ്ടാക്ടിലുള്ളവർക്കെല്ലാം വാട്സ് ആപ്പിൽ മോർഫ് ചെയ്ത ചിത്രമെത്തി, കുടുംബത്തിന്റെ വേരറുത്ത ലോൺ ആപ്പ് കെണി

ഇതിന്‍റെ വിരോധത്തില്‍ മാക്സ് വെല്‍ ടോം തന്നേയും മക്കളേയും പിന്തുടര്‍ന്ന് ഭീഷണിപെടുത്തുന്നു.കാറില്‍ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം തന്നേയും മക്കളേയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തു.  യുവതിയില്‍ നിന്ന് മൊഴിയെടുത്ത മരട് പൊലീസ് കേസില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം തുങ്ങിയിട്ടുണ്ട്. മാക്സ് വെല്‍ ടോമിന്‍റെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ