
കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടത്ത് നിന്ന് ആലുവയിലേക്ക് ടിക്കെറ്റെടുത്ത യാത്രക്കാരിയ്ക്ക് നേരെ തിരുവനന്തപുരം മംഗലപുരത്ത് വെച്ച് പ്രതി ജസ്റ്റിൻ ലൈംഗിക അതിക്രമം നടത്തിയതെന്നാണ് മൊഴി. യാത്രക്കാരി ഇരുന്നത് റിസർവേഷൻ സീറ്റിലാണെന്ന് ധരിപ്പിച്ച് കണ്ടക്ടർ സീറ്റിലേക്ക് ഇരിക്കാൻ ക്ഷണിച്ചായിരുന്നു അതിക്രമം. രാവിലെ 6.30ഓടെയായിരുന്നു സംഭവം. പറവൂരിൽ ഉള്ള മകളുടെ അടുത്തേയ്ക്ക് പോവുകയായിരുന്നു യാത്രക്കാരി. സ്ത്രീകൾക്ക് മുൻഗണന എന്ന് എഴുതിയ സീറ്റിലിരുന്ന യാത്രക്കാരിയെ അത് ബുക്ക് ചെയ്ത സീറ്റാണെന്ന് ധരിപ്പിച്ച് കണ്ടക്ടറുടെ തൊട്ടടുത്തുള്ള സീറ്റിലിരുത്തി. അനുവാദം വാങ്ങി ഒപ്പമിരുന്ന ശേഷം യാത്രക്കാരിയോട് പ്രതി ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചു. ഉടൻ സീറ്റ് മാറി ഇരുന്നെങ്കിലും പെട്ടെന്നുള്ള മാനസിക ആഘാതത്തിൽ കൂടുതൽ പ്രതികരിക്കാൻ യാത്രക്കാരിക്ക് ആയില്ല.
വീട്ടുകാരെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ഇയാളുടെ ഫോട്ടോയും ബസ് നമ്പറും ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടു. ഇത് യാത്രക്കാരിൽ ചിലർ ചോദിച്ചതോടെ ആണ് മറ്റുള്ളവരോട് യാത്രക്കാരി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. പൊലീസിൽ പരാതി അറിയിച്ചതോടെ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിൻ ആലുവയിൽ വെച്ച് പൊലീസ് പിടിയിലായി. ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. റിമാൻഡിലായ പ്രതിയെ ആലുവ സബ്ജയിലിലേക്ക് മാറ്റി.
Also Read: ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ചു, തലയോട്ടി ആഷ്ട്രേയാക്കി, യുവതിയുടെ ക്രൂരകൊലപാതകത്തിന് പിന്നിൽ...
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam