കാറില്‍ എസ്എഫ്ഐ നേതാവിന്‍റെ ബൈക്കിടിച്ചു; എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും നേതാവിന്‍റെ മർദ്ദനം

Published : Mar 16, 2022, 06:53 AM ISTUpdated : Mar 16, 2022, 08:18 AM IST
കാറില്‍ എസ്എഫ്ഐ നേതാവിന്‍റെ ബൈക്കിടിച്ചു; എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും നേതാവിന്‍റെ മർദ്ദനം

Synopsis

 എഞ്ചിനിയറിംഗ് കോളജിൽ നിന്നും കഴക്കൂട്ടത്തെ ഫ്ലാറ്റിലേക്ക് ആദിത്യ സഞ്ചരിച്ച കാറിന് പിന്നിലായി എസ്എഫ്ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദർശിന്‍റെ ബൈക്കിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം

വാഹനം തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും എസ്എഫ്ഐ നേതാവിന്‍റെ മർദ്ദനം. കഴക്കൂട്ടം സ്വദേശിയായ ആദിത്യക്കും അച്ഛൻ മനു മാധവനുമാണ് മർദ്ദനമേറ്റത്. എസ്എഫ്ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദർശിനെതിരെ ഇവര്‍ കഴക്കൂട്ടം പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിൽ നിന്നും കഴക്കൂട്ടത്തെ ഫ്ലാറ്റിലേക്ക് ആദിത്യ സഞ്ചരിച്ച കാറിന് പിന്നിലായി എസ്എഫ്ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദർശിന്‍റെ ബൈക്കിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേചൊല്ലി ഇരുവരും തമ്മില്‍ തർക്കമായി. ആദിത്യത്തിന്‍റെ അച്ഛൻ മനു മാധവനും ഇതിനോടകം സ്ഥലത്തെത്തി. ബൈക്ക് യാത്രക്കാരന്‍റെ പേരു ചോദിച്ചതോടെ ആദര്‍ശ് ഇവരോട് തട്ടിക്കറി. വാക്കു തർക്കത്തിന് ശേഷം പോയ ആദർശ് മറ്റ് ചിലരെയും കൂട്ടിവന്നുവെന്നുവെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഇതിനുശേഷമാണ് കൈയിലിരുന്ന താക്കോൽ കൊണ്ട് അച്ഛനെയും മകനെയും ആക്രമിച്ചത്. മനുവും തിരിച്ചാക്രമിച്ചു.

പരിക്കേറ്റ മനുവും മകൻ ആദിത്യനും ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷം നടന്നപ്പോള്‍ തന്നെ കഴക്കട്ടം പൊലീസിനെ വിവമറിയിച്ചിരുന്നതായി ടെക്നോ പോർക്കിലെ ഐടി ജീവനക്കാരനായ മനു പറയുന്നു. കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ആദർശ്. ഇതേ തുടർന്ന് കഴക്കൂട്ടം ഏരിയ പ്രസിഡൻറ് സ്ഥാനത്തു നിന്നും ആദർശിനെ മാറ്റിയിരുന്നു.

തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം; എസ്എഫ്ഐ- കെഎസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
തിരുവനന്തപുരം ലോ കോളേജില്‍  സംഘര്‍ഷം. എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി . സംഭവത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാരതപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
ഭാരതപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പൊക്കിൾക്കൊടി മുറിക്കാത്ത കുഞ്ഞിന്റെ മൃതദേഹമാണ് ഒഴുകി വന്നത്. ചെറുതുരുത്തി തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുഴയിൽ നിന്നെടുത്ത പൊലീസ് പോസ്റ്റ് മോർട്ടത്തിന് തൃശ്ശൂർ മെഡി. കോളേജിലേക്ക് മാറ്റി

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ