Latest Videos

ഷൈബിൻ അഷ്‌റഫിന്റെ സഹായി, റിട്ടയഡ് പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ വിട്ടു

By Web TeamFirst Published Aug 16, 2022, 4:42 PM IST
Highlights

റിട്ടയർഡ് എസ്ഐ സുന്ദരൻ സുകുമാരനാണ് നാലു ദിവസമായി പൊലീസ് കസ്റ്റഡിയിലുളളത്.  

മലപ്പുറം: നിലമ്പൂർ വൈദ്യൻ കൊലക്കേസിൽ റിട്ടയർഡ് എസ്ഐ സുന്ദരൻ സുകുമാരനെ കോടതി നാലു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ സഹായിയായിരുന്നു സുന്ദരൻ സുകുമാരൻ. ഒളിവിൽ കഴിഞ്ഞിരുന്ന സുന്ദരൻ ഇക്കഴിഞ്ഞ11 ന് ആണ് കോടതിയിൽ കീഴടങ്ങിയത്. 

മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് വിവിധ കേസുകളിൽ സുന്ദരൻ നിയമസഹായം നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് നേരത്തെ സുന്ദരൻ സുകുമാരന്‍റെ വയനാട് കേണിച്ചിറ കോളേരിയിലെ വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. നിലമ്പൂർ പൊലീസ് നടത്തിയ പരിശോധനയിൽ സുന്ദരൻ എഴുതിയ ഡയറികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി ഷൈബിൻ അഷ്റഫുമായി സുന്ദരന് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് വിവരം. 

നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അറസ്റ്റിൽ

പാരമ്പര്യ വൈദ്യനായ ഷാബ ഷരീഫിനെ കൊലപ്പെടുത്തി കവറുകളിലാക്കി പുഴയിൽ തള്ളിയെന്നാണ് മുഖ്യപ്രതി ഷൈബിനും കൂട്ടാളികളും പൊലീസിനോട് വെളിപ്പെടുത്തിയത്. ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച ശേഷമാണ് വൈദ്യനെ കൊന്ന് വെട്ടിനുറുക്കി കവറുകളിലാക്കി എടവണ്ണ സീതി ഹാജി പാലത്തിൽ നിന്ന് പുഴയിലേക്ക് തള്ളിയെന്നായിരുന്നു പ്രതികളുടെ മൊഴി. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും  സംഘവുമാണ് വൈദ്യനെ തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ  രഹസ്യം ചോർത്താനായിരുന്നു ഇത്. ഒരു വര്ഷം ചങ്ങലയ്ക്കിട്ട പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല.

Shaba Murder : നിലമ്പൂരിൽ ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; കേസിൽ ജയിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യപ്രതി

2020 ഒക്ടോബരിൽ മര്ദനത്തിനിടെ ശബ ശരീഫ് മരിച്ചു. മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ തല്ലാൻ
ഷൈബിൻ അഷ്‌റഫ് കൂട്ടുകാരുടെ  സഹായം തേടി. ഇവർക്ക്  പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും നൽകിയില്ല.  2022  ഏപ്രിൽ 24 നു ഈ കൂട്ടുപ്രതികളും ഷൈബിൻ അഷ്‌റഫിനെ  ബന്ദിയാക്കി പണം കവർന്നു. 

വൈദ്യന്റെ മൃതദേഹം വെട്ടിമുറിക്കാൻ സഹായിച്ചവരും അവരുടെ കൂട്ടാളികളും ആയിരുന്നു കവർച്ചയ്ക്ക് പിന്നിൽ. കവർച്ചയിൽ പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചു. ഇതോടെ  കവർച്ചക്കേസിലെ പ്രതികളായ മൂന്നു പേർ തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ജീവൻ അപകടത്തിലാണെന്നും
ഷൈബിനിൽനിന്ന് വധഭീഷണി ഉണ്ടെന്നും ഇവർ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കൊലപാതക രഹസ്യം ഇവർ വെളിപ്പെടുത്തി. ഇവർ നൽകിയ പെൻഡ്രൈവിൽ നിന്ന് വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും തെളിവായി  പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. 

 

click me!