ഒന്നരക്കോടി രൂപ വില വരുന്ന പാമ്പുവിഷവുമായി മൂന്ന് പേര്‍ പിടിയില്‍

Published : Jan 04, 2020, 09:59 PM IST
ഒന്നരക്കോടി രൂപ വില വരുന്ന പാമ്പുവിഷവുമായി മൂന്ന് പേര്‍ പിടിയില്‍

Synopsis

 ഗ്ലാസിന്‍റെ കുപ്പിയില്‍ സൂക്ഷിച്ച നിലയില്‍ പാമ്പിന്‍ വിഷവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു...

കൊല്‍ക്കത്ത: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1.5 കോടി രൂപ വില വരുന്ന പാമ്പുവിഷവുമായി മൂന്ന് പേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ മാല്‍ഡയിലെ ഇംഗ്ലീഷ് ബസാറിലെ ഒരു ഹോട്ടലില്‍ നിന്നാണ് മൂവരെയും പിടികൂടിയത്. ഗ്ലാസിന്‍റെ കുപ്പിയില്‍ സൂക്ഷിച്ച നിലയില്‍ പാമ്പിന്‍ വിഷവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

റഫീക് അലി, ആഷിഖ് മണ്ഡാല്‍, മസൂദ് ഷെയ്ഖ് എന്നിവരാണ് പൊലീസ് പിടിയിലായത്. കലിയാചക് പൊലീസ് സ്റ്റേഷന്‍ർ പരിധിയിലാണ് മൂവരും താമസിക്കുന്നത്.

1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ പൊലീസ് സുപ്രണ്ട് അലോക് രജോരിയ പറഞ്ഞു. ഇംഗ്ലണ്ട് ബസാറിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയ പ്രതികളെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടപ്പള്ളി കള്ളനോട്ട് കേസ് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതി; യുവാവിനെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു