
പാലക്കാട്: മോഷ്ടിച്ച ബൈക്കിലെത്തി വഴിയാത്രക്കാരന്‍റെ സ്വർണ കൈ ചെയിൻ പൊട്ടിച്ചെടുത്ത കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം മതിലകം പൊലീസ് പിടികൂടി. വടക്കേക്കര പട്ടണം കവല സ്വദേശി ശങ്കരായിത്തറ വീട്ടിൽ സന്ദീപിനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ ശ്രീനാരായണപുരം വൃന്ദാവനിൽ വെച്ചാണ് സംഭവം നടന്നത്.
പടിഞ്ഞാറെ വെമ്പല്ലൂർ വൃന്ദാവൻ സ്വദേശി പണിക്കവീട്ടിൽ പ്രണവ് റോഡിലൂടെ നടന്ന് പോകുന്നതിനിടെ ബൈക്കിലെത്തിയ സന്ദീപ് വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി കൈ ചെയിൻ പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഉടൻ തന്നെ മതിലകം സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ ബൈക്ക് സഹിതം പിടികൂടി.
ആർആർടി വോളണ്ടിയറുടെ സഹായത്തോടെ ആല ഗോതുരുത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് മോഷ്ടിച്ച കൈ ചെയിൻ പൊലീസ് കണ്ടെടുത്തു. ഇയാൾ തൃശൂർ, എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, മോഷണം, കഞ്ചാവ് എന്നീ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ നിന്ന് യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam