മൊബൈല്‍ ആപ്പിലൂടെ മയക്കുമരുന്ന് ശൃംഖല, സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍

By Web TeamFirst Published Nov 7, 2020, 9:44 AM IST
Highlights

ബാന്ദ്രയിലെ നാഷണല്‍ ലൈബ്രറിയുടെ മുന്നില്‍ രണ്ടുപേര്‍ ബാഗുമായി കറങ്ങുന്നത് കണ്ട് സംശയം തോന്നിയാണ് എഎന്‍സി പരിശോധന നടത്തിയത്.
 

മുംബൈ: മൊബൈല്‍ ആപ്പ് വഴി മയക്കുമരുന്ന് ശൃംഖലയുണ്ടാക്കി പ്രവര്‍ത്തിച്ചുവന്നിരുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ മുംബൈയില്‍ പിടിയില്‍. ആന്റി നര്‍കോട്ടിക് സെല്‍(എഎന്‍സി) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായ ഇയാള്‍ അമേരിക്കയിലുള്ള തന്റെ ബന്ധം ഉപയോഗപ്പെടുത്തി മയക്കുമരുന്ന് എത്തിക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു. 

ബാന്ദ്രയിലെ നാഷണല്‍ ലൈബ്രറിയുടെ മുന്നില്‍ രണ്ടുപേര്‍ ബാഗുമായി കറങ്ങുന്നത് കണ്ട് സംശയം തോന്നിയാണ് എഎന്‍സി പരിശോധന നടത്തിയത്. ഇവരുടെ ബാഗില്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഗ്രാമിന് 1800 മുതല്‍ 3000 വരെയാണ് വില. 

യാഷ് കലാനി, ഗുരു ജയ്‌സ്വാള്‍ എന്നിവരില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവരെ കസ്റ്റഡിയിലെടുത്തു. യാഷ് കല്യാണി സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ്. മുംബൈ, പൂനെ, ബെംഗളുരു, ചെന്നൈ, ദില്ലി എന്നിവിടങ്ങളിലെ തന്റെ ഉപഭോക്താക്കള്‍ക്ക് ഇയാല്‍ കൊറിയര്‍ വഴിയാണ് മയക്കുമരുന്ന് അയച്ചിരുന്നത്. മെസ്സെഞ്ചര്‍ ആപ്പ് ആയി വിക്ക്ര്‍ വഴിയാണ ഇയാള്‍ ആളുകളെ കണ്ടെത്തിയിരുന്നത്. മറ്റൊരു ഏഴ് കിലോഗ്രാം മയക്കുമരുന്ന് കൂടി ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയതോടെ ഇവരില്‍ നിന്ന് പിടിച്ചെടുത്ത ആകെ മയക്കുമരുന്നിന്റെ വില 1.62 കോടിയായി.
 

click me!