
ഇടുക്കി: കാഞ്ഞാറിൽ (Kanjar) വൃദ്ധയായ അമ്മയെ (Mother) മകൻ മര്‍ദ്ദിച്ചതായി പരാതി. കാഞ്ഞാര്‍ സ്വദേശി ഷെരീഫാ ബീവിക്കാണ് മര്‍ദ്ദനമേറ്റത്. പൊലീസുകാരനായ (Police) മറ്റൊരു മകന്റെ സ്വാധീനത്താൽ കേസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ചതായി ഷെരീഫയുടെ മകൾ ആരോപിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ഷെരീഫ ബീവിയെ മകൻ കബീര്‍ മര്‍ദ്ദിച്ചത്. അകന്നു കഴിയുന്ന മകളുടെ അടുത്തേക്ക് ഷെരീഫ പോയതായിരുന്നു കബീറിനെ പ്രകോപിപ്പിച്ചത്. കാഞ്ഞാര്‍ പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് ഷെരീഫയുടെ മകൾ സലീന. ഇതിന് പിന്നിൽ തന്റെ മറ്റൊരു സഹോദരനും പൊലീസുകാരനുമായ അബ്ബാസെന്നും ആരോപണം
കുടുംബപ്രശ്നമാണെന്നും പരാതിയിൽ കഴന്പില്ലെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം വിളിച്ചപ്പോൾ കാഞ്ഞാര്‍ സിഐ ആദ്യം നൽകിയ മറുപടി. എന്നാൽതൊട്ടുപിന്നാലെ ആശുപത്രിയിൽ എത്തി ഷെരീഫയുടെ മൊഴി രേഖപ്പെടുത്തി.. അതേസമയം മര്‍ദ്ദിച്ചിട്ടില്ലെന്നും വാക്കുതര്‍ക്കം മാത്രമാണുണ്ടായതെന്നാണ് കബീറിന്റെയും അബ്ബാസിന്റെയും വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam