
ചാത്തന്നൂര്‍; വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയുടെ ബന്ധുവായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും. ആത്മഹത്യയിൽ ഹാരിസ് മുഹമ്മദിന്റെ അമ്മക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് റംസിയുടെ ബന്ധുക്കള്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
സൈബര്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ ഫോൺ രേഖകള്‍ പര്ശോധിക്കതിനൊപ്പം ഹാരിസ് മുഹമദ്ദിന്‍റെ സഹോദരന്‍റെ ഭാര്യയും. സിരിയല്‍ നടയുമായ ലക്ഷമി പ്രമോദിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം തുടങ്ങി. ഫോൺരേഖകള്‍ റംസിയുമായി നടത്തിയ ടെലിഫോൺ സംഭാഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് സിരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘ തയ്യാറെടുക്കുന്നത്.
നവവരന്‍ ഹാരിസ് മുഹമദ്ദിന്‍റെ അമ്മക്ക് പങ്കുണ്ടെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.ഈവിവരം ചൂണ്ടി കാണിച്ചാണ് ഉന്നത അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ചാത്തന്നൂര്‍ ഏ സി പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് നിലവില്‍ കേസ്സ് അന്വേഷിക്കുന്നത്. ഇത്കൂടാതെ മറ്റൊരു ഏജന്‍സി കേസ്സ് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൊൺസിലും ആവശ്യപ്പെടുന്നു
വരുംദിവസങ്ങളില്‍ നവവരന്‍ ഹാരിസിനെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസും നീക്കം തുടങ്ങി. കൂടുതല്‍ പേര്‍ക്ക് പങ്ക് ഉണ്ടോ എന്ന് കണെത്തുന്നതിനായി ശാസ്ത്രിയ തെളിവുകള്‍ ശേഖരിക്കുന്നതായും അന്വേഷണ സംഘം പറഞ്ഞു. ഗര്‍ഭചിദ്രം നടത്തിയിതിനെ കുറിച്ച് സീരിയല്‍ നടിക്ക് വ്യക്തമായി അറിയാമായിരുന്നു
വെന്ന് റംസിയുടെ ബന്ധുക്കള്‍ പരയുന്നത്.
വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിനെ തുടര്‍ സെപ്തംബര്‍ മൂന്നിനാണ് റംസി ആത്മഹത്യചെയ്തത്. നിലവില്‍ സ്വത്ത് തട്ടിയെടുത്തതിന് ഉള്‍പ്പെടെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam