
ആലപ്പുഴ: തിരുവാമ്പാടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ കെട്ടിടത്തിലെ എക്സോസ് ഫാന്‍ ഇളക്കി മാറ്റി അകത്തുകയറി അലമാര കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ എടത്വ പഞ്ചായത്ത് ആറാം വാര്‍ഡില്‍ കട്ടപ്പുറം വീട്ടില്‍ വര്‍ഗീസിനെയാണ് (45) ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
ഈ മാസം മൂന്നിന് രാത്രിയായിരുന്നു മോഷണം. പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വെളുത്ത സ്‌കൂട്ടറില്‍ എത്തിയ ആളാണ് മോഷണം നടത്തിയതെന്ന് മനസിലായി. സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയതെന്ന് പൊലീസ് പറഞ്ഞു. എടത്വ പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലും ഇയാള്‍ പ്രതിയാണ്. ആലപ്പുഴ സി.ഐ എസ്.അരുണിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ.ആര്‍.ബിജു, മനോജ് യു.കൃഷ്ണന്‍, മോഹന്‍കുമാര്‍, നെവിന്‍, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഒമാരായ ബിനോജ്, വിപിന്‍ദാസ്, സി.പി.ഒ അംബീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പട്ടച്ചരട് കഴുത്തില്‍ കുരുങ്ങി ജവാന് ദാരുണാന്ത്യം \
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam