ഇരയുടെ പ്രായം കുറവായതുകൊണ്ട് മാത്രം ബലാൽസംഗ കേസുകളിൽ വധശിക്ഷ വിധിക്കാനാകില്ലെന്ന് സുപ്രീംകോടതി

Published : Nov 09, 2021, 10:21 PM ISTUpdated : Nov 09, 2021, 10:24 PM IST
ഇരയുടെ പ്രായം കുറവായതുകൊണ്ട് മാത്രം ബലാൽസംഗ കേസുകളിൽ വധശിക്ഷ വിധിക്കാനാകില്ലെന്ന് സുപ്രീംകോടതി

Synopsis

ഇരയുടെ പ്രായം കുറവാണ് എന്നത് പരിഗണിച്ച് ബലാൽസംഗ (rape case)  കേസുകളിൽ വധശിക്ഷ  (death penalty) വിധിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഞ്ച് വയസുകാരി ബാലികയെ ബലാൽസംഗത്തിന് ഇരയാക്കി കൊല്ലപ്പെടുത്തിയ കേസിലാണ് സുപ്രീംകോടതിയുടെ (Supreme court) കണ്ടെത്തൽ. 

ദില്ലി:  ഇരയുടെ പ്രായം കുറവാണ് എന്നത് പരിഗണിച്ച് ബലാൽസംഗ (rape case)  കേസുകളിൽ വധശിക്ഷ  (death penalty) വിധിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഞ്ച് വയസുകാരി ബാലികയെ ബലാൽസംഗത്തിന് ഇരയാക്കി കൊല്ലപ്പെടുത്തിയ കേസിലാണ് സുപ്രീംകോടതിയുടെ (Supreme court) കണ്ടെത്തൽ. ബാലികയെ ബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി കര്‍ണാടക സ്വദേശി ഇരപ്പ സിദ്ദപ്പയുടെ വധശിക്ഷ ജീവപര്യന്തം ശിക്ഷയായി കോടതി കുറച്ചു. 

ജീവപര്യന്തം ശിക്ഷ എന്നത് 30 വര്‍ഷത്തിൽ കുറയാത്ത ശിക്ഷയായിരിക്കണമെന്ന ഉപാധിയോടെ ജസ്റ്റിസ് എഎൽ.നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ വിധി. അഞ്ച് വയസ്സുകാരിയോട് കാട്ടിയത് കൊടും ക്രൂരതയാണെങ്കിലും അപൂര്‍വ്വങ്ങളിൽ അപൂര്‍വ്വം കേസായി ഇതിനെ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ക്രിമിനൽ പശ്ചാതലം ഇല്ലാത്ത ആൾ എന്നതും സംഭവം ആസൂത്രിതമല്ലെന്ന എന്നതും വധശിക്ഷയിൽ ഇളവ് നൽകുന്നതിന് കോടതി പരിഗണിച്ചു.

പാലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് പിടിയിൽ

കോട്ടയം പാലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മാനന്തവാടി പേര്യ സ്വദേശി എക്കണ്ടിയിൽ മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത് . ചാറ്റിങ്ങിലൂടെ പ്രതി പെൺകുട്ടിയുടെ അശ്ലീ ചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.

മുഹമ്മദ് അജ്മൽ മുൻപ് ജോലി ചെയ്തിരുന്ന മൊബൈൽ കടയിൽ ഫോൺ ചാർജ് ചെയ്യാൻ പെൺകുട്ടി എത്തിയിരുന്നു. ഫോൺ നമ്പർ കരസ്ഥമാക്കിയ പ്രതി വാട്ട്സാപ്പിലൂടെ പെൺകുട്ടിയുമായി നിരന്തരം ബന്ധപെടുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് പെൺകുട്ടിയെ അജ്മൽ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ, ബലാത്സംഗം, ഐടി നിയമങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.

കോന്നിയിൽ അച്ഛൻ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി, അറിയില്ലെന്ന് അമ്മ

മാനസിക നിലയിൽ സംശയം തോന്നിയ മാതാപിതാക്കൾ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് പാലായിൽ നിന്ന് കടന്നുകളഞ്ഞ പ്രതി വയനാട്ടിൽ മൊബൈൽ ഷോപ് നടത്തി വരികയായിരുന്നു. അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. പാലാ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം