ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് മക്കള്‍ക്ക് കീടനാശിനി കലര്‍ത്തിയ ജ്യൂസ് നല്‍കി

Published : Oct 13, 2019, 02:39 PM ISTUpdated : Oct 13, 2019, 02:43 PM IST
ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് മക്കള്‍ക്ക് കീടനാശിനി കലര്‍ത്തിയ ജ്യൂസ് നല്‍കി

Synopsis

അഞ്ചും ആറും വയസ്സുള്ള ആണ്‍കുട്ടികള്‍ക്കാണ് പിതാവ് ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയത്. 

ഹൈദരാബാദ്: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ മക്കള്‍ക്ക് കീടനാശിനി കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹൈദരാബാദില്‍ വെള്ളിയാഴ്ചയാണ് 30 -കാരനായ സുരേഷ് എന്നയാള്‍ മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

അഞ്ചും ആറും വയസ്സുള്ള ആണ്‍കുട്ടികള്‍ക്കാണ് ഇയാള്‍ വിഷം നല്‍കിയത്. ഇളയ മകന്‍ പ്രണീത് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചു. മൂത്ത മകന്‍ പ്രദീപ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹപ്രവര്‍ത്തകനുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സുരേഷ് സംശയിച്ചിരുന്നു. ഇതിന്‍റെ പേരില്‍ ഇയാള്‍ ഭാര്യയുമായി കലഹിച്ചിരുന്നു.

 ഭര്‍ത്താവിന്‍റെ പെരുമാറ്റം അസഹ്യമായതോടെ ഭാര്യ വീടുവിട്ടിറങ്ങി. ഈ സമയം മക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഭാര്യ പോയതോടെ ജ്യൂസില്‍ കീടനാശിനി കലര്‍ത്തിയ സുരേഷ് മക്കള്‍ ഉണര്‍ന്നപ്പോള്‍ ഇത് നല്‍കി. പിന്നീട് ഇവരെ ഭാര്യയുടെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം സുരേഷും വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം