
13കാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊലപ്പെടുത്തിയ അധ്യാപകന്‍ പിടിയില്‍. ജാര്‍ഖണ്ഡിലെ പാലമൌ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ശംഭു സിംഗ് എന്ന മുപ്പത്തഞ്ചുകാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ജനുവരി 25നാണ് സംഭവം നടന്നതെന്നാണ് പരാതി. ബാത്തറൂമിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ട് പോയായിരുന്നു ബലാത്സംഗമെന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്.
സംഭവിച്ചതിനേക്കുറിച്ച് പൊലീസില്‍ അറിയിച്ചാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് ഇയാള്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പീഡനത്തിന് പിന്നാലെ ആരോഗ്യ സ്ഥിതി മോശമായ പെണ്‍കുട്ടിക്ക് ജനുവരി 26ന് ഇയാള്‍ ഒരു മരുന്ന് നല്‍കിയെന്നും ഇതോടെ കുട്ടിയുടെ അവസ്ഥ കൂടുതല്‍ മോശമായെന്നും രാത്രിയോടെ പെണ്‍കുട്ടി മരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പരാതിയില്‍ പറയുന്നു.
ബുധനാഴ്ച രാത്രിയാണ് പെണ്‍കതുട്ടി മരിച്ചത്. മുപ്പത്തിയഞ്ചുകാരന് പെണ്‍കുട്ടിയുടെ വീട്ടുകാരനുമായി സ്ഥലത്തര്‍ക്കമുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. പാന്‍കി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്കൂളിലെ ഒഴിഞ്ഞ ക്ലാസ് മുറിയിലിട്ടായിരുന്നു കുട്ടിയെ അധ്യാപകന്‍ അതിക്രമത്തിന് ഇരയാക്കിയതെന്നും പിതാവ് ആരോപിക്കുന്നു. പോസ്റ്റ്മോര്ട്ടത്തില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായും വിഷം അകത്ത് ചെന്നത് മൂലമാണ് മരണമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam