ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അദ്ധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

Published : Mar 04, 2019, 10:51 PM IST
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അദ്ധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

അദ്ധ്യാപകന്‍റെ മോബൈല്‍ നമ്പർ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ ആലപ്പുഴയില്‍ ഒരുലോഡ്ജില്‍ മുറിയെടുത്ത് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു.

ആലപ്പുഴ: ആറാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നേരെ പ്രധാന അദ്ധ്യാപകന്‍റെ പീഡന ശ്രമം. ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപകൻ മുഹമദ് ബുസിരിയെ  പൊലീസ് ആലപ്പുഴയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് പെൺകുട്ടിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. സഹോദരൻ ക്ലാസില്‍ കുരത്തക്കേട് കാണിക്കുന്നെന്ന് പറഞ്ഞ് ആറാംക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്കൂളിലേക്ക് വിളിച്ച് വരുത്തി. 

അനുജനെ പുറത്ത് നിർത്തിയതിന് ശേഷം പെൺകുട്ടിയെ പിഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കുട്ടിയുടെ ബന്ധുക്കളാണ് ചൈല്‍ഡ് ലൈനില്‍ സംഭവം അറിയിക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍  പ്രവർത്തകർ തെന്മല പൊലീസിന് പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ കുളത്തൂപ്പുഴ സ്വദേശിയായ മുഹമദ് ബുസിരി ഒളിവില്‍ പോയി. 

ബുസിരിയുടെ മോബൈല്‍ നമ്പർ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ ആലപ്പുഴയില്‍ ഒരുലോഡ്ജില്‍ മുറിയെടുത്ത് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി അലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക്  എതിരെ നേരത്തേയും നിരവധി പരാതികള്‍ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ