
ബെംഗളൂരു: കൂട്ടുകാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും വീഡിയോ ചിത്രീകരിച്ച് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ടെക്കി ഭർത്താവിനെതിരെ യുവതിയുടെ പരാതി. ബെംഗളൂരു തനിസാന്ദ്രയിലാണ് സംഭവം. സാമ്പിഗേഹള്ളി സ്വദേശിനിയായ 34 കാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് തന്നെ സുഹൃത്തുക്കളോടൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും സെക്‌സ് വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. ഭാര്യയും ഐടി രംഗത്താണ് ജോലി ചെയ്യുന്നത്. പരാതിയെ തുടർന്ന് 36 കാരനായ ഭർത്താവ് അറസ്റ്റിലായി.
മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന് ഭർത്താവ് തന്നെ പീഡിപ്പിക്കുകയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുവിക്കയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് താൻ മാനസികമായി തകർന്നു. വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മർദ്ദിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു. 2011 ഏപ്രിലിലാണ് ഇവർ വിവാഹിതരാകുന്നത്. ദമ്പതികൾക്ക് ഒരു മകനുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി യുവതിയുടെ സഹോദരിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും എഫ്‌ഐആറിൽ പറയുന്നു.
നടി വീണ കപൂറിനെ മകൻ തലയ്ക്കടിച്ച് കൊന്നു
മദ്യലഹരിയിൽ ഭർത്താവ് മർദിക്കുമായിരുന്നു. സാഹചര്യം വഷളായതോടെ വിവാഹമോചനം നേടാൻ ഞാൻ തീരുമാനിച്ചു. ഇത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. ഇപ്പോൾ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഇയാൾ കഞ്ചാവിന് അടിമയാണെന്നും വീട്ടിനുള്ളിലെ പൂച്ചട്ടിയിൽ രണ്ട് തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. ചെടികൾ പൊലീസ് പിടിച്ചെടുത്തു. പരാതിയിൽ കൂടുതൽ അന്വേഷണം വേണമെന്നും ഇപ്പോൾ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന് ശേഷം മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam