ടെലിവിഷൻ സീരിയലുകളുടെയും മറ്റും പ്രശസ്തയായ നടിയാണ് വീണ കപൂർ. മകനുമായി ഏറെ നാളായി നിലനിന്ന സ്വത്ത് തർക്കമാണ് കൊലപാതകത്തിലെത്തിയത്.

മുംബൈ : മുംബൈയിൽ സ്വത്തു തർക്കത്തെ തുടർന്ന് ടെലിവിഷൻ താരം വീണ കപൂറിനെ മകൻ തലയ്ക്കടിച്ച് കൊന്നു. മകൻ സച്ചിൻ കപൂർ സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷൻ സീരിയലുകളുടെയും മറ്റും പ്രശസ്തയായ നടിയാണ് വീണ കപൂർ. മകനുമായി ഏറെ നാളായി നിലനിന്ന സ്വത്ത് തർക്കമാണ് കൊലപാതകത്തിലെത്തിയത്. ജുഹുവിലെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അയൽവാസികളാണ് പൊലിസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയെ കൊന്ന വിവരം മകൻ പോലീസിനോട് സമ്മതിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

12 കോടിയുടെ സ്വത്ത് വകകളുമായി ബന്ധപ്പെട്ട് അമ്മയുമായി ഉണ്ടായ തർക്കം മൂർച്ഛിച്ചപ്പോൾ ബേസ് ബോൾ ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നുവെന്നാണ് മൊഴി. വീട്ടുജോലിക്കാരുടെ സഹായത്തോടെ മൃതദേഹം കിലോമീറ്ററുകൾക്കപ്പുറമുള്ള കാട്ടിലെത്തിച്ച് പുഴയിൽ ഒഴുക്കി കളഞ്ഞെന്നും സച്ചിൻ സമ്മതിച്ചു. വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്താനുള്ള തെരച്ചിലിലാണ് പൊലീസ്.

'സിനിമാ സീൻ ഒന്നുമല്ല'; വൈറലായി വിവാഹദിനത്തിലെ വധുവിന്‍റെ വീഡിയോ...