
ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ മൈസൂർ സ്വദേശിയായ അഞ്ച് വയസുകാരന് നേരെ അച്ഛന്‍റെ ക്രൂര മർദ്ദനം. കുട്ടിയുടെ അച്ഛൻ മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിൽ വികൃതി കാണിച്ചതിനാണ് അച്ഛന്‍ കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബത്തേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന മൈസൂർ ഉദയഗിരി സ്വദേശികളുടെ മകനാണ് ക്രൂര മർദനമേറ്റത്. അഞ്ചു വയസുകാരന്‍റെ ദേഹമാസകലം മർദനമേറ്റ പാടുകളുണ്ട്. ജനനേന്ദ്രിയത്തിലടക്കം പിതാവ് പൊള്ളലേൽപ്പിച്ചിട്ടുണ്ട്. കുട്ടിയെയും കൊണ്ട് അമ്മ ബത്തേരി താലൂക്ക് ആശുപ്രതിയിൽ ചികിത്സ തേടി എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രി അധികൃതര്‍ വിവരമറിയച്ചിതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ബത്തേരി പൊലീസ് കുട്ടിയുടെ അച്ഛനെതിരെ സ്വമേധയാ കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമാണ് അച്ഛനെതിരെ കേസെടുത്തത്. പെയിന്‍റിംഗ് തൊഴിലാളിയായ പ്രതി പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കേസിൽ ചൈൽഡ് ലൈനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
Read More : വയനാട് ചുരത്തിൽ മറിഞ്ഞത് മാഹിയിലേക്ക് മദ്യവുമായി പോയ ലോറി; മദ്യകുപ്പികള്‍ നശിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam