വെടിയുണ്ടകള്‍ കൈവശം വച്ച പതിനാറുകാരന്‍ അറസ്റ്റില്‍

Published : May 17, 2019, 10:07 PM ISTUpdated : May 17, 2019, 11:39 PM IST
വെടിയുണ്ടകള്‍ കൈവശം വച്ച പതിനാറുകാരന്‍ അറസ്റ്റില്‍

Synopsis

വെള്ളിയാഴ്ച മെട്രോ സ്റ്റേഷനില്‍ നടത്തിയ പരിശോധനക്കിടെയാണ് കൗമാരക്കാരന്‍റെ ബാഗില്‍ നിന്നും സി ഐ എസ് എഫ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

ദില്ലി: വെടിയുണ്ടകള്‍ കൈവശം വച്ചതിന് പതിനാറുകാരനെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ മയൂര്‍ വിഹാര്‍ ഫേസ്-2 വിലെ മെട്രോ സ്റ്റേഷനില്‍ നിന്നാണ് 5 വെടിയുണ്ടകളുമായി പതിനാറുകാരന്‍ അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗര്‍ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച മെട്രോ സ്റ്റേഷനില്‍ നടത്തിയ പരിശോധനക്കിടെയാണ് കൗമാരക്കാരന്‍റെ ബാഗില്‍ നിന്നും സി ഐ എസ് എഫ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. അഞ്ച് വ്യത്യസ്ത വലിപ്പത്തിലുള്ള വെടിയുണ്ടകളാണ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് പതിനാറുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി