കണ്ണൂരില്‍ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകർ അടക്കം 3 പേര്‍ അറസ്റ്റില്‍

Published : Jun 07, 2022, 09:54 AM ISTUpdated : Jun 07, 2022, 12:30 PM IST
കണ്ണൂരില്‍ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകർ അടക്കം 3 പേര്‍ അറസ്റ്റില്‍

Synopsis

ക്ഷേത്രം ഓഫീസിൽ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാൾ കൊണ്ട്  വെട്ടിയത്. തടയാൻ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്‌, വനിതാ ജീവനക്കാരി മിനി എന്നിവരെയും അക്രമി സംഘം ആക്രമിച്ചു. 

കണ്ണൂർ: കണ്ണൂർ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ (Arrest). ക്ഷേത്രം ഓഫീസിൽ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാൾ കൊണ്ട്  വെട്ടിയത്. തടയാൻ ശ്രമിച്ച രണ്ട് പേരെയും സംഘം ആക്രമിച്ചു.  

കണ്ണൂർ താഴെ ചൊവ്വ ഉമാ മഹേശ്വര ക്ഷേത്രത്തിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ വിശ്വാസികൾക്ക് മുന്നിൽ വച്ചായിരുന്നു ആക്രണമം. അക്രമം തടയാൻ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്‌, വനിതാ ജീവനക്കാരി മിനി എന്നിവർക്കും പരിക്കേറ്റു. ക്ഷേത്രം ഭരണ സമിതിയും സമാന്തരമായി പ്രവർത്തിക്കുന്ന മറ്റൊരു സമിതിയും തമ്മിൽ കാലങ്ങളായി നില നിൽക്കുന്ന തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.  സംഭവത്തിൽ താഴെ ചൊവ്വ സ്വദേശികളായ ടി കെ മനോജ്‌, ടി സുകേഷ്, ടി കെ പ്രജിൽ എന്നിവരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ ആർഎസ്എസ് പ്രവർത്തകരാണ്. അക്രമ സംഭവത്തിൽ നാല് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റ ഷിബിൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രം ഭരണ സമിതിയും സമാന്തരമായി പ്രവർത്തിക്കുന്ന മറ്റൊരു സമിതിയും തമ്മിൽ കാലങ്ങളായി നില നിൽക്കുന്ന തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ക്ഷേത്രങ്ങളെ സംഘർഷകേന്ദ്രമാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഇത്തരം അക്രമ സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് സി പി എം ജില്ല സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു. അക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Also Read: പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി കഴുത്തറുത്ത് ആത്മഹത്യ ശ്രമിച്ചു 

ഹൽവ കച്ചവടത്തെ ചൊല്ലി തർക്കം: ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ വാൾ വീശിയ യുവാവ് അറസ്റ്റിൽ

ഗുരുവായൂ‍ര്‍ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ഇന്നലെ വൈകിട്ട് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. ഗുരുവായൂ‍ര്‍ സ്വദേശി രാഹുലിനെയാണ് ഗുരുവായൂ‍ര്‍ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കേനടയിലെ ഒരു കടയുടമയുമായുണ്ടായ ത‍ര്‍ക്കത്തെ തുടര്‍ന്നാണ് ഇയാൾ വടിവാൾ വീശീയത്.

ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തരടക്കം നോക്കി നിൽക്കുമ്പോൾ ആയിരുന്നു യുവാവിൻ്റെ വടിവാൾ വീശൽ. ഹൽവ കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് വാൾ വീശിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. അറസ്റ്റ് ചെയ്ത ശേഷം രാഹുലിനെ ജാമ്യത്തിൽ വിട്ടയച്ചു. രാഹുലുമായി തര്‍ക്കത്തിലേര്‍പ്പെട്ട കടയുടമയ്ക്ക് നേരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും