വട്ടപ്പാറ സ്വദേശി സാജനാണ് ശനിയാഴ്ച വൈകുന്നേരം ആത്മഹത്യക്ക് ശ്രമിച്ചത്. വട്ടപ്പാറയിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സാജൻ. 

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ (Poojappura Central Jail) കൊലക്കേസ് പ്രതി കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വട്ടപ്പാറ സ്വദേശി സാജനാണ് ശനിയാഴ്ച വൈകുന്നേരം ആത്മഹത്യക്ക് ശ്രമിച്ചത്. കൈയിൽ കരുതിരുന്ന ബ്ലെയ്ഡ് കഷണം ഉപയോഗിച്ചാണ് സാജന്‍ കഴുത്ത് മുറിച്ചത്.

മാനസിക അസ്വാസ്ഥ്യം പ്രകടപ്പിക്കുന്ന സാജൻ ചികിത്സയിലായിരുന്നു. വട്ടപ്പാറയിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സാജൻ. ശസ്ത്രക്രിക്ക് ശേഷം സാജൻ ഇപ്പോള്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാള്‍ അപകട നില തരണം ചെയ്തുവെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് അറിയിച്ചു.

Also Read: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലത്ത് പത്താം ക്ലാസുകാരി ജീവനൊടുക്കിയത് സോഷ്യൽ മീഡിയ സൗഹൃദം അമ്മ വിലക്കിയതിന്

കൊല്ലം കോട്ടക്കകത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ശിവാനി ആത്മഹത്യ ചെയ്തത് സോഷ്യൽ മീഡിയ സൗഹൃദം അമ്മ വിലക്കിയതിനെ തുടർന്ന്. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി. പെൺകുട്ടിയുടെ അച്ഛൻ രതീഷ് വിദേശത്താണ്. അമ്മ സിന്ധു മകളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം വഴക്ക് പറഞ്ഞിരുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊല്ലത്ത് വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കൊല്ലം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശിവാനി. രാത്രി വഴക്കുണ്ടായ ശേഷം മുറിയിൽ കയറി വാതിലടച്ച പെൺകുട്ടിയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീട്ടിലെ ജനൽ കമ്പിയിലാണ് ശിവാനി തൂങ്ങിയത്. 

മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശിവാനിയുടെ അച്ഛൻ രതീഷ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം സംസ്കാരം നടത്തുമെന്നാണ് വിവരം. കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

Also Read: ആര്യനാട് പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതിയുടെ ആത്മഹത്യാശ്രമം

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)