കാഞ്ഞങ്ങാട്ട് ക്ഷേത്രങ്ങളില്‍ വ്യാപക കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

By Web TeamFirst Published Jul 16, 2022, 1:27 AM IST
Highlights

ഇന്ന് പുലര്‍ച്ചെയാണ് അമ്പലങ്ങളില്‍കവര്‍ച്ച നടത്തിയത്.കാഞ്ഞങ്ങാട് മാവുങ്കാല്‍കുതിരക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് ഭണ്ഡാരം പൊളിച്ച് പണം കവര്‍ന്നു. 

കാസര്‍കോട് : കാഞ്ഞങ്ങാട്ട് വിവിധ ക്ഷേത്രങ്ങളില്‍ കവര്‍ച്ച. ചിലയിടങ്ങളില്‍ കവര്‍ച്ചാ ശ്രമവുമുണ്ടായി. മോഷ്ടാക്കളുടെ സിസി ടിവി ദൃശ്യങ്ങള്‍വിവിധ ഇടങ്ങളില്‍നിന്ന് പൊലീസിന് ലഭിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് അമ്പലങ്ങളില്‍കവര്‍ച്ച നടത്തിയത്.കാഞ്ഞങ്ങാട് മാവുങ്കാല്‍ കുതിരക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് ഭണ്ഡാരം പൊളിച്ച് പണം കവര്‍ന്നു. പ്രധാന ഭണ്ഡാരം പൊളിക്കാന്‍ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെ തൊട്ടടുത്ത ഭണ്ഡാരത്തില്‍ മോഷണം നടത്തുകയായിരുന്നു.

കിഴക്കേവീട് സ്ഥാനത്തെ ഭണ്ഡാരവും പൊളിച്ച് പണം കവര്‍ന്നിട്ടുണ്ട്. രണ്ട് പേരാണ് മോഷ്ടാക്കളെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തം. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സംഘത്തിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കുന്നുമ്മല്‍വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്തും കവര്‍ച്ച നടത്തിയിട്ടുണ്ട്. സിസി ടിവി ക്യാമറകള്‍ നശിപ്പിച്ച ശേഷമായിരുന്നു മോഷണം.

മാവുങ്കാല്‍കോരച്ചന്‍തറവാടിലെ ഭണ്ഡാരം തകര്‍ക്കാന്‍ശ്രമം നടത്തിയെങ്കിലും സാധിക്കാത്തതിനാല്‍ സംഘം ഉപേക്ഷിക്കുകയായിരുന്നു. ക്ഷേത്രത്തിന് തൊട്ടടുത്ത വീട്ടിലെ ധനേഷിന്‍റെ ഓട്ടോ വീട്ടിലെ പോര്‍ച്ചില്‍നിന്നും തള്ളി മാറ്റി.

കാളന്മാര്‍ ക്ഷേത്രം, കുന്നുമ്മല്‍വിഷ്ണു നരസിംഹ ക്ഷേത്രം എന്നിവിടങ്ങളിലും മോഷണ ശ്രമമുണ്ടായി. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തുടിമുട്ടി ക്ഷേത്രത്തിലെ മോഷണം: പ്രതി പോലീസ് പിടിയില്‍

കൊല്ലത്ത് നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ; മോഷ്ടാവിനായി തിരച്ചിൽ

click me!