ആളുകളെല്ലാം ക്യാമ്പിലായപ്പോഴാണ് മോഷണം നടന്നത്. അമ്പലത്തിലെ ഓട്ടുവിളക്കുകളും നിലവിളക്കുകളുമാണ് മോഷണം പോയത്.

മലപ്പുറം:  പോത്തുകല്‍ കവളപ്പാറ തുടിമുട്ടി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പോലീസ് പിടിയിലായി.
യാദവ് കൃഷ്ണന്‍ എന്ന അമ്പാടിയാണ് പോത്തുകല്‍ പോലീസിന്‍റെ പിടിയിലായത്.

പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന്നിനു വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് തുടിമുട്ടിയിലെ ജനങ്ങളെ പൂളപ്പാടം ജി എല്‍ പി സ്‌കൂളിലേക്ക് മാറ്റി ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരുന്നു. ആളുകളെല്ലാം ക്യാമ്പിലായപ്പോഴാണ് മോഷണം നടന്നത്. അമ്പലത്തിലെ ഓട്ടുവിളക്കുകളും നിലവിളക്കുകളുമാണ് മോഷണം പോയത്.

തുടര്‍ന്നു പോത്തുകല്‍ പോലീസിന്റെ അനേക്ഷണത്തില്‍ പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. കനത്ത മഴയും ആളുകള്‍ ഇല്ലാത്തതും പ്രതിക്ക് മോഷണത്തിന് അനുകൂലമായി. ഇന്‍സ്‌പെക്ടര്‍ ബാബുരാജന്‍, എസ് ഐ ജോണ്‍സന്‍, സി പി ഒ മാരായ സജീഷ്, അഖില്‍, കൃഷ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ബാറിലെ തര്‍ക്കത്തില്‍ പൊലിഞ്ഞത് ഒരു ജീവന്‍; നാടിനെ നടുക്കി തളിക്കുളം ബാറിലെ കൊല, കണ്ടെത്താനുള്ളത് ഒരു പ്രതിയെ

കൊല്ലത്ത് നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ; മോഷ്ടാവിനായി തിരച്ചിൽ