ആലപ്പുഴയിൽ മൊബൈൽ സർവീസ് സെന്ററിൽ മോഷണം; സിസിടിവിയിൽ കടുങ്ങി പ്രതികൾ

Published : Apr 14, 2022, 12:28 AM IST
ആലപ്പുഴയിൽ മൊബൈൽ സർവീസ് സെന്ററിൽ മോഷണം; സിസിടിവിയിൽ കടുങ്ങി പ്രതികൾ

Synopsis

ടൗണിലുള്ള മൊബൈൽ സർവീസ് സെന്ററിൽ നിന്നും 15 മൊബൈൽ ഫോണുകൾ മോഷണംപോയി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 

ആലപ്പുഴ: ടൗണിലുള്ള മൊബൈൽ സർവീസ് സെന്ററിൽ നിന്നും 15 മൊബൈൽ ഫോണുകൾ മോഷണംപോയി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കരളകം നടക്കാവിൽ എ. മജീദിന്റെ കല്ലുപാലത്തിനു സമീപത്തുള്ള മൊബൈൽ സർവീസ് കടയിലാണ് മോഷണം നടന്നത്. 

ഷട്ടറിന്റെ താഴ് തകർത്ത് അകത്തു കയറിയ സംഘം നന്നാക്കാൻ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. 2 സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രി 12നും ഒന്നിനും ഇടയ്ക്കായിരുന്നു മോഷണം. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതാ യാണ് പ്രാഥമിക വിലയിരുത്തൽ. കേസ് എടുത്ത ആലപ്പുഴ സൗത്ത് പൊലീസ് കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ്. ഇതിനോടകം തന്നെ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം

കാസര്‍കോട്: ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ജില്ലാ പൊലീസ് മേധാവിക്ക് കുടുംബവും സ്കൂള്‍ പിടിഎയും പരാതി നല്‍കി. ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകള്‍ ഷുഹൈലയെ മാര്‍ച്ച് 30 നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിന് തലേന്നായിരുന്നു ആത്മഹത്യ. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പൊലീസി‍ന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം.

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ആത്മഹത്യാ കുറിപ്പ് ഇട്ടാണ് ഷുഹൈല മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ സത്യാവസ്ത പുറത്ത് വരുമെന്നാണ് കുടുംബം പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇത് ഞങ്ങളുടെ ജീവിതമാണ്, ഇതില്ലാതെ പറ്റില്ല'; കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി 3 സഹോദരിമാർ, കുറിപ്പ് പുറത്ത്
നമ്പർ ബ്ലോക്ക് ചെയ്തു, ചാറ്റിം​ഗും കോളിം​ഗും അവസാനിപ്പിച്ചു, കാമുകനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി, 22കാരി അറസ്റ്റിൽ