കരിപ്പൂരിൽ സ്വര്‍ണം പിടികൂടി; ഒന്നേമുക്കാൽ കിലോ കടത്തിയത് കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച്

Published : Apr 14, 2022, 12:06 AM IST
കരിപ്പൂരിൽ സ്വര്‍ണം പിടികൂടി; ഒന്നേമുക്കാൽ കിലോ കടത്തിയത് കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച്

Synopsis

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി.രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് പൊലീസാണ് ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടിയത്.

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി.രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് പൊലീസാണ് ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടിയത്.

ഷാർജയിൽ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറെയിനിൽ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇവരേയും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്തിയത് മെഡിക്കൽ എക്റേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ച ശേഷം ഇത് പന്ത്രണ്ടാം തവണയാണ് സ്വർണം പിടികൂടുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം

കാസര്‍കോട്: ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ജില്ലാ പൊലീസ് മേധാവിക്ക് കുടുംബവും സ്കൂള്‍ പിടിഎയും പരാതി നല്‍കി. ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകള്‍ ഷുഹൈലയെ മാര്‍ച്ച് 30 നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിന് തലേന്നായിരുന്നു ആത്മഹത്യ. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പൊലീസി‍ന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം.

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ആത്മഹത്യാ കുറിപ്പ് ഇട്ടാണ് ഷുഹൈല മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ സത്യാവസ്ത പുറത്ത് വരുമെന്നാണ് കുടുംബം പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ