
പാലക്കാട്: പാലക്കാട് നഗരത്തിൽ കവർച്ച. നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്ത് ഒന്നര ലക്ഷം രൂപയും ഫോണുമാണ് കവർന്നത്. ഒറ്റപ്പാലം സ്വദേശി ആന്‍റണിയുടെ കാറിൽ നിന്നാണ് പണവും സ്വര്‍ണവും മോഷ്ടിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചിനും ഏഴരയ്ക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് സംശയം. കാര്‍ നിര്‍ത്തിയിട്ട ശേഷം ആന്‍റണി തുണിക്കടയിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നാണ് അനുമാനം. സിസിടിവി ദൃശ്യങ്ങൾ വഴി ആളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam