മാംസവില്‍പനയ്ക്കായി തവളകളെ പിടികൂടി, തവളമുട്ടകളും നശിപ്പിച്ചു; മൂന്നുപേര്‍ പിടിയില്‍

Published : May 29, 2019, 09:50 PM IST
മാംസവില്‍പനയ്ക്കായി തവളകളെ പിടികൂടി,  തവളമുട്ടകളും നശിപ്പിച്ചു; മൂന്നുപേര്‍ പിടിയില്‍

Synopsis

തവളകളുടെ പ്രജനനകാലത്ത് രണ്ട് ചാക്ക് നിറയെ തവളകളെയാണ് ഇവര്‍ പിടികൂടിയത്.  പിടികൂടാനുള്ള ശ്രമത്തിനിടെ ആയിരക്കണക്കിന് തവളമുട്ടകളും ഇവർ നശിപ്പിച്ചിട്ടുണ്ട്. 

വടക്കന്‍ പറവൂർ:  എറണാകുളത്ത് മാംസവില്‍പനയ്ക്കായി തവളകളെ പിടികൂടിയ മൂന്നംഗ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി.  അറസ്റ്റിലായ മൂന്ന് പേരും പറവൂർ സ്വദേശികളാണ്. രണ്ട് ചാക്ക് മഞ്ഞ തവളകളെയാണ് ഇവര്‍ പിടികൂടിയത്.

ആലങ്ങാട് പെട്ടിപ്പറമ്പ് സ്വദേശികളായ തോമസ്, മണി, വർഗീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടക്കന്‍ പറവൂർ ആലങ്ങാടിന് സമീപത്തുനിന്നാണ് തവളകളെ പിടികൂടുന്നതിനിടെ മൂന്നുപേരും പിടിയിലായത്.  വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. 

തവളകളുടെ പ്രജനനകാലത്ത് രണ്ട് ചാക്ക് നിറയെ തവളകളെയാണ് ഇവര്‍ പിടികൂടിയത്.  പിടികൂടാനുള്ള ശ്രമത്തിനിടെ ആയിരക്കണക്കിന് തവളമുട്ടകളും ഇവർ നശിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. പ്രതികളെ പെരുമ്പാവൂർ മജിസ്ട്രേറേറിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ