Asianet News MalayalamAsianet News Malayalam

ആമ്പല്ലൂരിൽ വൻ സ്പിരിറ്റ് വേട്ട; വീട്ടിൽ സൂക്ഷിച്ചിരുന്ന 2,480 ലിറ്റർ സ്പിരിറ്റ് പിടികൂടി

ആമ്പല്ലൂരിൽ വൻ സ്പിരിറ്റ് വേട്ട. വീട്ടിൽ സൂക്ഷിച്ചിരുന്ന 2480 ലിറ്റർ സ്പിരിറ്റ് സെസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. 

Big spirit hunt in Ambalur. 2480 liters of spirit stored in the house were seized
Author
Kerala, First Published Aug 18, 2020, 7:39 PM IST

തൃശ്ശൂർ: ആമ്പല്ലൂരിൽ വൻ സ്പിരിറ്റ് വേട്ട. വീട്ടിൽ സൂക്ഷിച്ചിരുന്ന 2480 ലിറ്റർ സ്പിരിറ്റ് സെസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ രഞ്ജിത്ത്, ദയാനന്ദ്, ജയിംസ് എന്നിവർ പിടിയിലായി.
                          
നെന്മണിക്കരയിലെ ഒരു വീട് രണ്ട് ദിവസമായി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസം മുമ്പ് രാത്രി ടെമ്പോയിൽ ഇവിടെ സ്പിരിറ്റ് എത്തി എന്ന വിവരത്തെത്തുടർന്നാണ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. 

35 ലിറ്റർ വീതം സൂക്ഷിച്ച 70 കന്നാസുകൾ പിടികൂടി. വീട്ടുടമ രഞ്ജിത്ത്    , സുഹൃത്തുക്കളായ ദയനന്ദൻ, ജെയിംസ് എന്നിവരാണ്  പിടിയിലായത്. ഓണത്തിന് മദ്യത്തിനു ആവശ്യക്കാർ ഏറും എന്നതിനാൽ വ്യാജ മദ്യം തയ്യാറാക്കുന്നവർക്ക് സ്പിരിറ്റ് വിതരണം ചെയ്യുകയായിരുന്നു ഉദ്ദേശം.

പിടിയിലായവരിൽ ദയാനന്ദൻ മുൻപും ഇത്തരം കേസുകളിൽ പിടിയിലായിട്ടുണ്ട്. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്തിന് പുറത്തു നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി. സർകിൾ ഇൻസ്‌പെക്ടർ അനികുമാറിന്റെ നേതൃത്വതിലുള്ള സംഘമാണ് സ്പിരിറ്റ് വേട്ടയ്ക്ക് പിന്നിൽ. വരും ദിവസങ്ങളിലും പരിശോധന തുടരും.

Follow Us:
Download App:
  • android
  • ios