ബോധം കെടല്‍ നാടകം, തിരക്കിനിടയില്‍ നൈസായി മാല പൊട്ടിക്കും; മൂന്നംഗ സംഘത്തെ പൊക്കി പൊലീസ്

Published : Dec 23, 2022, 09:47 PM IST
ബോധം കെടല്‍ നാടകം, തിരക്കിനിടയില്‍ നൈസായി മാല പൊട്ടിക്കും; മൂന്നംഗ സംഘത്തെ പൊക്കി പൊലീസ്

Synopsis

പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാൾ കുഴഞ്ഞ് വീഴുന്നതായി അഭിനയിച്ചു. അത് കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

കൊച്ചി: ബസിലും പൊതു ഇടങ്ങളിലും തിക്കും തിരക്കും സൃഷ്ടിച്ച് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ.  ട്രിച്ചി സമയൽപുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വൃദ്ധയുടെ കഴുത്തിൽ നിന്ന് രണ്ടു പവന്‍റെ മാലയും, ബസ് യാത്രികയായ മധ്യവയസ്ക്കയുടെ നാലരപ്പവന്‍റെ മാലയുമാണ് ഇവർ മോഷ്ടിച്ചത്.

വളരെ തന്ത്രപരമായാണ് മൂവര്‍ സംഘം മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് പെരുമ്പാവൂര്‍ പൊലീസ് ഇൻസ്പെക്ടർ ആർ.രഞ്ജിത് പറഞ്ഞു. പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാൾ രോഗികളുടെയും മറ്റും തിരക്കുള്ള ഭാഗത്ത് എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുന്നതായി അഭിനയിച്ചു. അത് കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ   സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ബസിലും തിരക്ക് കൂട്ടിയാണ് മാല കവർന്നത്. 

പുതിയ മോഷണത്തിന് പദ്ധതിയിടുമ്പോഴാണ്  മൂവരും പൊലീസിന്‍റെ പിടിയിലാകുന്നത്. പ്രതികളിലൊരാളായ ശാന്തി കഴിഞ്ഞ മാസമാണ് ജയിലിൽ നിന്നിറങ്ങിയത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ , സി.ജെ.ലില്ലി എ.എസ്.ഐ അനിൽ.പി.വർഗീസ്, എസ്.സി.പി.ഒ മാരായ പി.എ.അബ്ദുൾ മനാഫ്, കെ.എസ്.സുധീഷ്, കെ.പി.അമ്മിണി, മൃദുല കുമാരി, ചിഞ്ചു.കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Read More : പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഇടുക്കിയില്‍ പിതാവിന് 31 വർഷം കഠിന തടവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ