തൃശൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 10 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Published : Dec 25, 2022, 10:40 PM ISTUpdated : Dec 25, 2022, 11:43 PM IST
 തൃശൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 10 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Synopsis

തൃശൂര്‍ പേനകം സ്വദേശി ശ്രീരാഗിന്‍റെ കൈവശം എംഡിഎംഎ വന്‍തോതില്‍ ഉണ്ടെന്നായിരുന്നു എക്സൈസിന് ലഭിച്ച രഹസ്യവിവരം. സെന്‍ട്രല്‍ സോണ്‍ കമ്മിഷണര്‍ സ്ക്വാഡും ചാവക്കാട് റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് വീട് വളഞ്ഞു.

തൃശൂർ: തൃശൂര്‍ ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസിന്‍റെ പിടിയില്‍. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനാണ് പ്രതികളില്‍ ഒരാള്‍. 

തൃശൂര്‍ പേനകം സ്വദേശി ശ്രീരാഗിന്‍റെ കൈവശം എംഡിഎംഎ വന്‍തോതില്‍ ഉണ്ടെന്നായിരുന്നു എക്സൈസിന് ലഭിച്ച രഹസ്യവിവരം. സെന്‍ട്രല്‍ സോണ്‍ കമ്മിഷണര്‍ സ്ക്വാഡും ചാവക്കാട് റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് വീട് വളഞ്ഞു. ഈ സമയം, എംഡിഎംഎ വാങ്ങാന്‍ എത്തിയ രണ്ട് പേരും വീട്ടിലുണ്ടായിരുന്നു. ചാവക്കാട് സ്വദേശികളായ അക്ഷയ്, ജിത്തു എന്നിവരായിരുന്നു അവര്‍. മൂവരേയും എക്സൈസ് അറസ്റ്റ് ചെയ്തു. 

ശ്രീരാഗ് കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനാണ്. ബംഗ്ലുരുവില്‍ നിന്നാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവരാണ് ഇവരില്‍ രണ്ട് പേര്‍. പുതുവത്സരം പ്രമാണിച്ച് ലഹരി പാര്‍ട്ടിയ്ക്കായി കൊണ്ടുവന്നതാണ് ഇതെന്ന് പ്രതികള്‍ എക്സൈസിനോട് വെളിപ്പെടുത്തി. പ്രതികളുമായി ലഹരി ഇടപാട് നടത്തുന്നവരെക്കുറിച്ച് എക്സൈസിന്റെ അന്വേഷണം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്