കൊവിഡ് ജാഗ്രത സന്ദേശത്തിന്‍റെ പേരില്‍ എഴുത്തുകാരനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചതായി പരാതി

By Web TeamFirst Published Dec 2, 2020, 10:44 PM IST
Highlights

രണ്ടു മാസം മുൻപ് പേരകത്തു വച്ചു ഒരു വിവാഹം നടന്നിരുന്നു. ഇതിൽ പങ്കെടുത്ത ഒരാൾക്ക് അടുത്ത ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണം എന്ന സന്ദേശം ആണ് മനോഹരൻ വാട്‌സ് ആപ്പിലൂടെ നൽകിയത്. 

തൃശ്ശൂര്‍: കോവിഡ് ജാഗ്രത നിർദേശം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച എഴുത്തുകാരനെ ബി ജെ പി പ്രവർത്തകർ മർദ്ദിച്ചതായി പരാതി. തൃശ്ശൂർ പേരകം സ്വദേശി മനോഹരനെയാണ് ഒരു സംഘം ആളുകൾ മർദിച്ചത്. പരാതിയിൽ ഗുരുവായൂർ പോലീസ് കേസ് എടുത്തു.സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പോലീസ് നിലപാട്

രണ്ടു മാസം മുൻപ് പേരകത്തു വച്ചു ഒരു വിവാഹം നടന്നിരുന്നു. ഇതിൽ പങ്കെടുത്ത ഒരാൾക്ക് അടുത്ത ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണം എന്ന സന്ദേശം ആണ് മനോഹരൻ വാട്‌സ് ആപ്പിലൂടെ നൽകിയത്. ഇതിൽ പ്രകോപിതരയാണ് ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ കടയിൽ പോയി മടങ്ങിയ മനോഹരനെ ഭീഷണിയെടുത്തിയ ശേഷം മർദിക്കുകയായിരുന്നു

സംഭവത്തിൽ പ്രദേശവാസികളായ ബാബു, രവി, രത്നൻ എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു. ഇവരിൽ രവിയുടെ വീട്ടിൽ നടന്ന വിവാഹത്തെ കുറിച്ചായിരുന്നു മനോഹരന്റെ സന്ദേശം. ഇവർ ബിജെപി പ്രവർത്തകർ ആണെന്നും രാഷ്ട്രീയ വൈരാഗ്യം മൂലമാണ് ആക്രമണം എന്നും മനോഹരൻ പറയുന്നു.

എന്നാൽ വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണിത്എന്നാണ് പോലീസ് നിലപാട്. ആറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള മനോഹരൻ ഡി സി ബുക്സിന്റെ സിൽവർ ജൂബിലി പുരസ്‌കാര ജേതാവ് കൂടിയാണ്.

click me!