ഫാർമ വ്യവസായിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് മകൻ, മരുമകൾക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തൽ, അന്വേഷണത്തിൽ വലിയ ട്വിസ്റ്റ്

Published : Sep 24, 2026, 01:33 PM IST
vineet minocha murder case

Synopsis

പിതാവിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം കാരണം സ്വത്ത് മറ്റാർക്കെങ്കിലും എഴുതിവെക്കുമോ എന്ന് സുബ്രത് ഭയപ്പെട്ടിരുന്നു. കൂടാതെ ബാങ്കുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി 20 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയും സുബ്രതിനുണ്ടായിരുന്നു.

കാൻപൂർ: ഉത്തർ പ്രദേശിലെ കാൻപൂരിൽ ഫാർമ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. നിരന്തരമായി വീടിനുള്ളിലും സാമ്പത്തിക കാര്യങ്ങളിലും ഏർപ്പെടുത്തിയ കർശന നിയന്ത്രണം മൂലം മരുമകൾ വീട്ടിലെ മുൻജീവനക്കാരെ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന പൊലീസ് കണ്ടെത്തലിലാണ് വൻ ട്വിസ്റ്റ്. സംഭവത്തിൽ കൊല്ലപ്പെട്ട വ്യവസായിയുടെ മകൻ സുബ്രത് മിനോച്ചയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കങ്ങളും സ്വത്ത് തർക്കങ്ങളും മൂലം വ്യവസായിയെ കൊലപ്പെടുത്താൻ ആളുകളെ ഏർപ്പെടുത്തിയത് താനാണ് എന്നാണ് മകൻ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. ഏതെങ്കിലും സാഹചര്യത്തിൽ പിടിയിലായാൽ മരുമകൾ നൽകിയ ക്വട്ടേഷനാണെന്ന് വിശദമാക്കാനും ഇയാൾ കൊലയാളികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഭാര്യ ഷാലുവിന് സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നാണ് പൊലീസിനോട് മകൻ വിശദമാക്കിയിട്ടുള്ളത്. പൊലീസിന്റെ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യലിലാണ് സുബ്രത് ഈ കുറ്റസമ്മതം നടത്തിയത്. എന്നാൽ ഷാലുവിന് കേസിൽ പങ്കില്ലെന്ന് പൊലീസ് പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സെപ്റ്റംബർ അഞ്ചിന് രാത്രിയിലാണ് വിനീത് മിനോച്ച സ്വന്തം വീട്ടിൽ വെച്ച് കുത്തേറ്റ് കൊല്ലപ്പെട്ടത്. സുബ്രതും ഷാലുവും പബ്ബിൽ പാർട്ടിയിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു ഇവരുടെ വീട്ടിൽ നേരത്തെ ജീവനക്കാരനായ വിശാൽ ഗൗതം, കൂട്ടാളി രാജ് കിഷോർ എന്നിവർ ചേർന്ന് വിനീത് മിനോച്ചയെ കൊലപ്പെടുത്തിയത്. ഷാലുവാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്ന സംശയത്തിലായിരുന്നു പൊലീസുണ്ടായിരുന്നത്. എന്നാൽ കസ്റ്റഡിയിലെടുത്ത് വിശാലിനെയും ഭാര്യയെയും ഒപ്പം ഇരുത്തി ചോദ്യം ചെയ്തതോടെയാണ് സുബ്രത് നിലപാട് മാറ്റുകയും കൊലപാതകത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുകയും ചെയ്തത്. താൻ കാരണം ഭാര്യ കേസിൽ കുടുങ്ങിയതിലുള്ള കുറ്റബോധം കാരണമാണ് സത്യം വെളിപ്പെടുത്തിയതെന്നും സുബ്രത് പറഞ്ഞു.

സാമ്പത്തിക തർക്കങ്ങളും സ്വത്ത് തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. പിതാവിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം കാരണം സ്വത്ത് മറ്റാർക്കെങ്കിലും എഴുതിവെക്കുമോ എന്ന് സുബ്രത് ഭയപ്പെട്ടിരുന്നു. കൂടാതെ ബാങ്കുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി 20 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയും സുബ്രതിനുണ്ടായിരുന്നു. കൊലപാതകം നടക്കുന്നതിന് മുൻപ് സുബ്രതും വിശാലും തമ്മിൽ 258-ഓളം ഫോൺ കോളുകൾ നടന്നിട്ടുണ്ടെന്ന് ഫോൺ രേഖകളിൽ നിന്ന് വ്യക്തമായി. സംഭവദിവസം സിസിടിവി ക്യാമറകൾ പ്രവർത്തിക്കാതിരുന്നതും മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാക്കനാട് യുവതിയെ തീകൊളുത്തിയ സംഭവം;ഭാര്യ അകലുന്നുവെന്ന സംശയത്തിൽ നടത്തിയ ആക്രമണമെന്ന് ഭർത്താവ്
ജോലി രാജിവച്ച ശേഷം 10000 രൂപ തടഞ്ഞുവെച്ചു, വസ്ത്രശാലയ്ക്ക് തീയിട്ട മുൻജീവനക്കാരൻ പിടിയിൽ, കത്തിനശിച്ചത് 24കോടിയുടെ തുണിത്തരങ്ങൾ