സഹോദരികളായ ആദിവാസി വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റിൽ

Published : Jul 24, 2022, 01:53 PM IST
സഹോദരികളായ ആദിവാസി വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റിൽ

Synopsis

അഭിലാഷിന്‍റെയും അജിത്തിന്‍റെയും വീട്ടിൽ വെച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്‍റെ പരാതി. 

കല്‍പ്പറ്റ:  കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ സഹോദരികളായ രണ്ട് ആദിവാസി വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ 4 പേർ അറസ്റ്റിൽ. പനമരം സ്വദേശികളായ അഭിലാഷ്, അജിത്ത്, രാജു, രാജേഷ് എന്നിവരെയാണ് കന്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 

അഭിലാഷിന്‍റെയും അജിത്തിന്‍റെയും വീട്ടിൽ വെച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്‍റെ പരാതി. 4 പേർക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര പീഡനം, സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റി: ഭർത്താവും സുഹൃത്തും അറസ്റ്റിൽ

11 വയസ്സുകാരനെ മൃഗീയമായി പീഡിപ്പിച്ചയാൾക്ക് ഇരട്ടജീവപര്യന്തം

കുന്നംകുളത്തെ യുവതി നേരിട്ടത് ഒരു വർഷം നീണ്ട കൊടിയ പീഡനം, എല്ലാം ബന്ധുവുമായി അടുപ്പമുണ്ടെന്ന പേരിൽ

 

തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരളത്തിന് പുറത്ത് താമസിച്ചിരുന്ന യുവതിയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത് ഒരു വർഷം മുൻപാണ്. ബന്ധുവായ യുവാവുമായി യുവതിക്ക് ബന്ധമുണ്ടെന്ന പേരിൽ ആദ്യം മർദ്ദിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്നുള്ള ചിത്രങ്ങൾ കിട്ടിയതോടെ മർദ്ദനത്തിന്റെ രൂപം മാറി കൊടിയ ലൈംഗിക പീഡനമായി. 

പഴുന്നാന ചെമ്മന്തിട്ട സ്വദേശിയായ യുവതിയുടെ ഭർത്താവും ഇയാളുടെ സുഹൃത്തുമാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

ദില്ലിയിൽ വീണ്ടും ലൈംഗിക പീഡനം; 30 വസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തത് റെയിൽവെ ജീവനക്കാർ

കൂട്ട ബലാത്സംഗത്തിനും പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും ഗാർഹിക പീഡനത്തിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘം ഇവരുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

രണ്ട് പ്രതികളെയും പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. ഇന്ന് തന്നെ കുന്നംകുളം കോടതിയിൽ ഹാജരാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. യുവതി ഇപ്പോൾ അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. 

ലൈംഗീകാതിക്രമത്തിന് ഇരയാവുന്നവരുടെ സുരക്ഷ കര്‍ശനമായി ഉറപ്പാക്കണമെന്ന് ഹൈക്കോടതി

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം