പൊലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവ് ഓടി രക്ഷപ്പെട്ടു; 'പോകും വഴി പൊലീസ് ജീപ്പും തകര്‍ത്തു'

Published : May 24, 2024, 10:59 AM IST
പൊലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവ് ഓടി രക്ഷപ്പെട്ടു; 'പോകും വഴി പൊലീസ് ജീപ്പും തകര്‍ത്തു'

Synopsis

ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി പിടികൂടാനാണ് പൊലീസ് നിരവധി കേസിലെ പ്രതിയായ ഗോകുലിന്റെ വീട്ടില്‍ എത്തിയത്. 

തിരുവനന്തപുരം: വീട്ടിലെത്തിയ പൊലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട യുവാവ് ഓടി രക്ഷപ്പെട്ടു. മുട്ടയ്ക്കാട് കൈലിപ്പാറ കോളനി സ്വദേശി കണ്ണന്‍ എന്ന ഗോകുല്‍ (22) ആണ് കോവളം പൊലീസിനെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടവരെ കണ്ടെത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവളം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം നിരവധി കേസിലെ പ്രതിയായ ഗോകുലിന്റെ വീട്ടില്‍ എത്തിയത്. പിടികൂടുമെന്ന് കണ്ടതോടെ ഗോകുല്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. വീടിന്റെ പിന്‍വശത്ത് കൂടി ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഗോകുല്‍ പൊലീസ് ജീപ്പിന് നേരെ ആക്രമണം നടത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

'ഇങ്ങോട്ട് വരരുത്..' ശബ്ദം കേട്ട ലാലി സ്കൂട്ടർ നിർത്തി'; നിമിഷങ്ങൾക്കുള്ളിൽ തൊട്ടുമുന്നിൽ വീണത് വൻ മരം, വീഡിയോ 
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ