യുവാവിന്‍റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമം, സിസിടിവി കുടുക്കി, രണ്ട് പേര്‍ പിടിയിൽ

Published : Feb 17, 2023, 03:32 PM IST
യുവാവിന്‍റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമം, സിസിടിവി കുടുക്കി, രണ്ട് പേര്‍ പിടിയിൽ

Synopsis

വണ്ടിയിൽ കിടന്നുറങ്ങിയ ഹനുമന്തയ്യ രാവിലെ എഴുന്നേറ്റില്ലെന്നും മരിച്ച നിലയിലായിരുന്നുവെന്നുമാണ് സുഹൃത്തുക്കൾ നൽകിയ മൊഴി.

ബെംഗളുരു : കർണാടകയിലെ ഉഡുപ്പിയിൽ യുവാവിന്‍റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേരെ പൊലീസ് പിടികൂടി. ഉത്തര കന്നഡ സ്വദേശിയായ ഹനുമന്തയ്യയാണ് മരിച്ചത്. പച്ചക്കറി വിൽപ്പനയ്ക്കായി ഉഡുപ്പി മാർക്കറ്റിലെത്തിയതായിരുന്നു ഹനുമന്തയ്യയും രണ്ട് സുഹൃത്തുക്കളും. വണ്ടിയിൽ കിടന്നുറങ്ങിയ ഹനുമന്തയ്യ രാവിലെ എഴുന്നേറ്റില്ലെന്നും മരിച്ച നിലയിലായിരുന്നുവെന്നുമാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. ഇതേത്തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസ് ഈ മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് ഉഡുപ്പി പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

Read More : കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; പ്രതി അനിൽ കുമാർ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ