Murder| പിതാവിന്‍റെ സഹായത്തോടെ ഭാര്യയുടെ കാമുകനെ കഴുത്തറുത്ത് കൊന്നു; രണ്ട് പേര്‍ അറസ്റ്റില്‍

Published : Nov 20, 2021, 07:38 PM ISTUpdated : Nov 20, 2021, 08:20 PM IST
Murder| പിതാവിന്‍റെ സഹായത്തോടെ ഭാര്യയുടെ കാമുകനെ കഴുത്തറുത്ത് കൊന്നു; രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

രാത്രി വൈകിയുള്ള ഭാര്യുടെ ഫോണ്‍ വിളികളും പുറത്തുപോയാല്‍ മടങ്ങി എത്താനുള്ള താമസത്തിലും ഭര്‍ത്താവിന് സംശയം തോന്നുകയായിരുന്നു. ഇതിനേത്തുടര്‍ന്നാണ് യുവാവ് ഭാര്യയെ നിരീക്ഷിക്കാന്‍ തുടങ്ങി

പിതാവിന്‍റെ സഹായത്തോടെ ഭാര്യയുടെ കാമുകനെ (Lover) കൊലപ്പെടുത്തിയ (Murde) സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍ (Arrest). ഉത്തര്‍ പ്രദേശിലെ സീതാപൂരിലാണ് സംഭവം. മെയ് മാസത്തില്‍ വിവാഹിതരായ ദമ്പതികള്‍ സീതാപൂരിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ രാത്രി വൈകിയുള്ള ഭാര്യുടെ ഫോണ്‍ വിളികളും പുറത്തുപോയാല്‍ മടങ്ങി എത്താനുള്ള താമസത്തിലും ഭര്‍ത്താവിന് സംശയം തോന്നുകയായിരുന്നു. ഇതിനേത്തുടര്‍ന്നാണ് യുവാവ് ഭാര്യയെ നിരീക്ഷിക്കാന്‍ തുടങ്ങി.  അങ്ങനെയാണ് ഭാര്യയ്ക്ക് മോഹിത് എന്നൊരാളുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവ് കണ്ടെത്തുന്നത്.

ഇരുവരേയും കയ്യോടെ പിടികൂടാനും ഇയാള്‍ക്ക് സാധിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഭാര്യയുടെ മാപ്പുപറച്ചിലിനേത്തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. വിഷയത്തില്‍ മറ്റ് സംസാരമൊന്നും ഉണ്ടായതുമില്ല. എന്നാല്‍  സംഭവം ഗ്രാമത്തിലും ബന്ധുക്കളുടെ ഇടയിലും ചര്‍ച്ചയായി. അടുത്ത ബന്ധുക്കളടക്കം യുവാവിനെ സംഭവത്തില്‍ പരിഹസിക്കാനും കുറ്റപ്പെടുത്താനും തുടങ്ങി. ഇതോടെയാണ് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്താന്‍ യുവാവ് പദ്ധതിയിടുന്നത്.

പിതാവിന്‍റെ സഹായത്തോടെ മോഹിതിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച യുവാവ് സംസാരിക്കാനെന്ന് പറഞ്ഞ് ഭാര്യയുടെ കാമുകനെ വിളിച്ച് വരുത്തുകയായിരുന്നു. ബുധനാഴ്ച ഗോലാപൂരിലേക്ക് വിളിച്ച് വരുത്തി മോഹിത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പിടിയിലാവാതിരിക്കാനായി യുവാവിന്‍റെ മൃതദേഹം മോട്ടോര്‍ സൈക്കിളില്‍ കെട്ടിവച്ച ശേഷം മരത്തിലിടിപ്പിക്കുകയായിരുന്നു. അപകടമെന്ന് തോന്നിപ്പിക്കുകയായിരുന്നു ഇരുവരുടേയും ലക്ഷ്യം. എന്നാല്‍  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മോഹിത്തിന്‍റേത് കൊലപാതകമെന്ന് തെളിഞ്ഞതോടെ പൊലീസ് കേസ് എടുത്ത് അന്വേഷിക്കുകയായിരുന്നു.  

ആദ്യവിവാഹത്തിലെ മകളെ വിവാഹം ചെയ്ത കാമുകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന് 70കാരി
ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്ത് കാമുകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന് എഴുപതുകാരി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് കൊലപാതകം നടന്നത്. വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുന്ന 57കാരനായ കാമുകന്‍ തന്‍റെ ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തതാണ് എഴുപതുകാരിയെ പ്രകോപിപ്പിച്ചത്. മുംബൈ വടാലയിലെ വീട്ടില്‌‍ വച്ചാണ് കൊലപാതകം നടന്നത്. 70കാരിയായ ശാന്തി പാലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബിമല്‍ ഖന്ന എന്നയാളാണ് കൊല്ലപ്പെട്ടത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിടികൂടിയത് മഹാരാഷ്ട്രയിൽ നിന്ന്; കേരളത്തിലേക്ക് കൊണ്ടുവരുന്ന സമയത്ത് കസ്റ്റഡിയിൽ നിന്ന് ചാടി, പോക്സോ കേസ് പ്രതിയെ മഹാബലേശ്വറിൽ നിന്ന് പിടികൂടി
കാമുകിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, അവിഹിതബന്ധം നാട്ടിൽ പാട്ടാക്കി; 52-കാരനെ തലയ്ക്കടിച്ച് കൊന്ന് യുവാവ്; ആസൂത്രണംചെയ്തത് യൂട്യൂബ് നോക്കി