വീട്ടില്‍ കഞ്ചാവ് വളര്‍ത്തി; മുംബൈയില്‍ രണ്ടുപേരെ പൊലീസ് പിടികൂടി

By Web TeamFirst Published Dec 17, 2019, 10:48 PM IST
Highlights

ഒരു കിലോഗ്രാം കഞ്ചാവും 54 ഗ്രാം മയക്കുമരുന്നും ഇരുവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. 
 

മുംബൈ: വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയതിന് രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ മഹുലിലെ ചെമ്പൂരിലാണ് സംഭവം. നിഖില്‍ ശര്‍മ്മ, ഫ്രെനിക്സ് രാജയ്യ എന്നിവരെയാണ് അറസ്റ്റിലായത്. ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന്, വിലക്കിയ കഞ്ചാവ് വിത്തുകള്‍ ഓര്‍ഡര്‍ ചെയ്തു. ഈ കമ്പനി വിദേശത്താണ് പ്രവര്‍ത്തിക്കുന്നത്. ഒരു കിലോഗ്രാം കഞ്ചാവും 54 ഗ്രാം മയക്കുമരുന്നും ഇരുവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. 

അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇരുവരെയും ഡിസംബര്‍ 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് ബെംഗളുരുവിലെ ഒരു ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ ബെംഗളുരുവില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാവരും വിദ്യാര്‍ത്ഥികളാണ്. 

നെതര്‍ലന്‍സില്‍നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിത്ത് കിട്ടിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇവരില്‍നിന്ന് എല്‍എസ്ഡിയും പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ചെടി വളരുന്നതിനായി പ്രത്യേക സംവിധാനം ഇവര്‍ ഫ്ലാറ്റില്‍ ഒരുക്കിയിരുന്നു. 
 

click me!