വീട്ടിനുള്ളിലെ വിറകടുപ്പിൽ ചാരായം വാറ്റിയ 2 പേർ പിടിയില്‍

By Web TeamFirst Published May 23, 2021, 12:59 AM IST
Highlights

ലോക്ക് ഡൗണിനെ തുടർന്ന് വീടുകൾ കേന്ദ്രീകരിച്ച് വാറ്റ് ചാരായ നിർമ്മാണം നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു ചാരായ വേട്ട. 

തൃശ്ശൂര്‍: വടക്കാഞ്ചേരിയിൽ വീട്ടിനുള്ളിലെ വിറകടുപ്പിൽ ചാരായം വാറ്റിയ 2 പേർ എക്സൈസ് ത്തിന്റെ പിടിയിൽ.ലോക്ക് ഡൗണിനെ തുടർന്ന് വീടുകൾ കേന്ദ്രീകരിച്ച് വാറ്റ് ചാരായ നിർമ്മാണം നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു ചാരായ വേട്ട. 

അതേ സമയം കണ്ണൂരിൽ വീണ്ടും ചാരായം പിടികൂടി. നടുവിൽ സ്വദേശിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 15 ലിറ്റർ ചാരായവും, 200 ലിറ്റർ വാഷുമാണ് ആലക്കോട് എക്സൈസ് പിടികൂടിയത്. വീട്ടുടമ സജിക്കെതിരെ കേസെടുത്തു. നടുവിൽ , മീൻപറ്റി, കുടിയാന്മല , കരുവഞ്ചാൽ പ്രദേശങ്ങളിൽ സ്ഥിരമായി ചാരായം വിൽക്കുന്നയാളാണ് സജിയെന്ന് എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!