മാഹി മദ്യവില്‍പ്പന; ഒഡീഷ സ്വദേശികളായ രണ്ട് പേര്‍ മലപ്പുറത്ത് അറസ്റ്റില്‍

Published : Nov 17, 2022, 12:07 PM ISTUpdated : Nov 17, 2022, 03:49 PM IST
മാഹി മദ്യവില്‍പ്പന; ഒഡീഷ സ്വദേശികളായ രണ്ട് പേര്‍ മലപ്പുറത്ത് അറസ്റ്റില്‍

Synopsis

പ്രതികള്‍ കണ്ണൂരില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ഇന്‍റര്‍സിറ്റി ട്രെയിനില്‍ മദ്യം കടത്തുമ്പോഴാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. 

മലപ്പുറം: മാഹിയില്‍ നിന്ന് അനധികൃത വില്‍പ്പനക്കായി കൊണ്ട് വന്ന വിദേശ മദ്യവുമായി അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. ഒഡീഷാ സ്വദേശികളായ ഭഗവാന്‍ ജാനി, കമല്‍ സിംഗ് എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ജനേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭഗവാന്‍ ജാനിയില്‍ നിന്ന് പറമ്പില്‍പീടികയിലേക്ക് വില്‍പ്പനക്കായി കൊണ്ടുപോവുകയായിരുന്ന 46 ബോട്ടില്‍ മദ്യവും കമല്‍ സിംഗില്‍ നിന്ന് തോട്ടശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്ന 14 ബോട്ടില്‍ മദ്യവുമാണ് പിടികൂടിയത്. പ്രതികള്‍ കണ്ണൂരില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ഇന്‍റര്‍സിറ്റി ട്രെയിനില്‍ മദ്യം കടത്തുമ്പോഴാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. പൊലീസ് സംഘത്തില്‍ അജീഷ് കെ ജോണ്‍. അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ ജയദേവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജേഷ്, സനല്‍, സി പി ഒ. മാരായ സുധീഷ്, ദിലീപ്, ദീപു, ഹോം ഗാര്‍ഡുമാരായ  ശശി, കൃഷ്ണദാസന്‍, ശിവദാസന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
 

കൂടുതല്‍‌ വായനയ്ക്ക്:  അരയിലും സ്കൂട്ടറിലും 'നെപ്പോളിയനും മക്ഡോവല്‍സും'; ഡ്രൈ ഡേ മുതലാക്കി മദ്യക്കച്ചവടം, ഒരാള്‍ അറസ്റ്റില്‍

 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും