ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടല്‍; പുതുചേരിയിൽ ബോംബേറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

Published : Oct 31, 2021, 10:03 AM IST
ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടല്‍;  പുതുചേരിയിൽ ബോംബേറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

Synopsis

പുതുച്ചേരി വാനരപ്പെട്ടയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ബാം രവി, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്.

പുതുച്ചേരി: പുതുച്ചേരിയിൽ(Puduchery) ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു(Murder). കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ അഞ്ചുപേരടങ്ങുന്ന ഗുണ്ടാ സംഘം ബോംബെറിഞ്ഞാണ്(momb attack) രണ്ടുപേരെയും കൊലപ്പെടുത്തിയത്. പുതുച്ചേരി വാനരപ്പെട്ടയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ബാം രവി, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവേ അഞ്ചുപേരടങ്ങുന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. 

ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഇരുവരും ഓടിയെങ്കിലും അക്രമികൾ പിന്തുടർന്ന് ബോംബെറിയുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊല്ലപ്പെട്ട രവി ഒരു കൊലപാതക കേസിലെ പ്രതിയാണ്. കൂടാതെ രണ്ട് കൊലപാതക ശ്രമങ്ങളുൾപ്പെടെ നിരവധി കേസുകളുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ  പുതുച്ചേരി പൊലീസും ബോംബ് സ്‌ക്വാഡും ചേർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിൽ റൈഡ് നടത്തി. ചില വീടുകളിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read More: ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ ആക്രമണം, ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമം

Read More: ഛർദ്ദിയെ തുടർന്ന് ശ്വാസകോശത്തിൽ ആഹാരം കുടുങ്ങി മൂന്നു വയസുകാരന് ദാരുണാന്ത്യം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്