പ്രണയം നടിച്ചെത്തി, വീഡിയോ കോൾ ചെയ്ത് സ്‌ക്രീൻഷോട്ടെടുത്ത് ഭീഷണി, പെൺകുട്ടിയുടെ പരാതിയിൽ യുവാക്കൾ പിടിയിൽ

Published : Dec 06, 2021, 10:57 PM IST
പ്രണയം നടിച്ചെത്തി, വീഡിയോ കോൾ ചെയ്ത് സ്‌ക്രീൻഷോട്ടെടുത്ത് ഭീഷണി, പെൺകുട്ടിയുടെ പരാതിയിൽ യുവാക്കൾ പിടിയിൽ

Synopsis

ഇൻസ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയത്തിലായ യുവാക്കളിലൊരാൾ പ്രണയം നടിച്ച്, വീഡിയോ കോൾ ചെയ്ത് സ്‌ക്രീൻഷോട്ടെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ (Minor Girl) ഫോട്ടോകളെടുത്ത് (Photos) ഭീഷണിപ്പെടുത്തുന്ന യുവാക്കൾ പിടിയിൽ. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇർഷാദ് എന്നിവരാണ് ഗുരുവായൂർ പൊലീസിന്റെ (Police) പിടിയിലായത്

ഗുരുവായൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇൻസ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയത്തിലായ യുവാക്കളിലൊരാൾ പ്രണയം നടിച്ച്, വീഡിയോ കോൾ ചെയ്ത് സ്‌ക്രീൻഷോട്ടെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വീഡിയോ കോളിൽ നഗ്‌നത പ്രദർശിപ്പിച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 

READ MORE  Suicide : നായരമ്പലത്തെ വീട്ടമ്മയുടെ ആത്മഹത്യ; അയല്‍വാസി ശല്ല്യപ്പെടുത്തിയതിന് തെളിവ്, അറസ്റ്റ്

ഭീഷണി കൂടിയപ്പോൾ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകി. ഇവരുടെ നിർദ്ദേശ പ്രകാരം മലപ്പുറത്ത് നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പെൺകുട്ടികളെ ഇത്തരത്തിൽ ലൈംഗീക ചുണഷത്തിന് ഇരയാക്കിയതായി വ്യക്തമായിട്ടുണ്ട്. പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സിന്ധുവിന്റെയും മകന്റെയും മരണം: പൊലീസ് പരാതി അവഗണിച്ചത് കൊണ്ടെന്ന് കുടുംബം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്